ന്യൂദല്‍ഹി: പതഞ്ജലിയുടെ സഹസ്ഥാപകന്‍ ബാബാരാംദേവിനെതിരായി ട്വിറ്ററില്‍ പ്രതിഷേധം കനക്കുന്നു. സാമൂഹ്യ പ്രവര്‍ത്തകരായിരുന്ന പെരിയാറിനെയും ഡോ. ബി. ആര് അംബേദ്കറെയും അപമാനിച്ച നടപടിയിലാണ് ബാബാരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് പ്രതിഷേധം ശക്തമാക്കുന്നത്.
ഞായറാഴ്ചയാണ് ബാബാ രാംദേവിനെ അറസ്റ്റു ചെയ്യണമെന്നും പതഞ്ജലി ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തിയത്.
ദേശീയ ചാനലായ റിപ്പബ്ലിക്കിന് നല്കിയ അഭിമുഖത്തില്‍ നവംബര്‍ 11 തിങ്കളാഴ്ചയാണ് രാജ്യത്തെ ജാതി വെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇ.വി രാമസ്വാമിയും ഡോ. ബി ആര് അംബ്ദേകറും ഇന്റ്വലക്ച്വല്‍ ടെററിസത്തില്‍ മുഴുകുന്നവരാണെന്ന് രാംദേവ് പരാമര്‍ശിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അഭിമുഖത്തില്‍ യോഗ ഉള്‍പ്പെടെ കാണിക്കുകയും അവതാരകനെ എടുത്തുയര്‍ത്തുകയും ചെയ്തിരുന്നു ബാബാ രാംദേവ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക, ബാബാ രാംദേവ് ക്ഷമചോദിക്കുക, ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യുക, പതഞ്ജലി അടച്ചു പൂട്ടുക തുടങ്ങി നിരവധി ഹാഷ് ടാഗ് പ്രതിഷേധങ്ങളാണ് ട്വിറ്ററില്‍ ശക്തമാവുന്നത്.
പെരിയാറിനെയും അംബേദ്കറെയും അപമാനിച്ച നടപടിയിലൂടെ മുമ്പ് പതഞ്ജലി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഗുണമേന്മയില്ലെന്നതുള്പ്പെടെയുള്ള വിഷയങ്ങളില്‍ വീണ്ടും പ്രതിഷേധം ശക്തമായിട്ടുണ്ട്.
प्रिय, रामदेव (@yogrishiramdev) आपने अब तक माफी नहीं माँगी, आपकी ये हिम्मत? ये हिम्मत आती कहाँ से हैं? सत्ता व हुक्मरानों से। ध्यान रहें, हम सबको झुकाने जानते हैं। पेरियार,अम्बेडकर, मूलनिवासी अस्मिता पर वाहयत टिप्पणी और हमें वैचारिक आंतकवादी कहना बर्दाश्त नहीं। #shutdownPatanjali pic.twitter.com/1ZrviDrOt1
— Hansraj Meena (@ihansraj) November 17, 2019
പെരിയാറിന്റെ അനുയായികള്‍ വല്ലാതെ നെഗറ്റിവിറ്റി വര്‍ധിപ്പിക്കുന്നുവെന്നും രാംദേവ് പറഞ്ഞു.
‘പെരിയാറിന്റെ അനുയായികള്‍ക്ക് ദൈവങ്ങള്‍ മണ്ടന്മാരാണ്, വിശ്വസികള്‍ അവര്‍ക്ക് അധമന്മാരാണ്, ദൈവം തെറ്റാണ്, അത്രയും മോശമാണ്’. രാംദേവ് പറഞ്ഞു.
ഇന്ത്യക്കാര്‍ക്ക് ലെനിനെയും മാക്സിനെയും മാവോയെയും ആവശ്യമില്ലെന്നും അവര്‍ ഇന്ത്യന്‍ സംസ്കാരത്തിന് എതിരായിരുന്നുവെന്നും രാംദേവ് പറഞ്ഞു. അവരുടെ ആശയങ്ങളെ പിന്തുടരുന്നവരെ വളരെ മോശം എന്നാണ് രാം ദേവ് പരാമര്‍ശിച്ചത്.
ഇവരെ പിന്തുടരുന്നവര് രാജ്യത്തെ വിഭജിക്കാനാണ് നടക്കുന്നതെന്നും അവരെല്ലാവരും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളാണെന്നും രാംദേവ് പറഞ്ഞു. രാംദേവിന്റെ തന്നെ കണ്ടു പിടുത്തമാണ് ഇന്റലക്ച്വല്‍ ടെററിസം എന്ന പദം.
To friends in Tamilnadu. #BoycottPatanjaliProducts https://t.co/2j4X1qGpBa
— Prof. Dilip Mandal (@dilipmandal) November 16, 2019
There is a stigma in the name of Ramdev Yadav.He is a slave of the Confederates.He is a traitor born in Bahujan.All Bahujans should give an agreement to this so that no one can dare to abuse our great men.Make the ears fun#shutdownPatanjali #Ramdev_Insults_Periyar#ArrestRamdev pic.twitter.com/Wi5QrTFkBi
— DefaulterGabbar (@DefaulterGabbar) November 17, 2019
