ന്യൂദല്‍ഹി: ചാനലില്‍ അധിക്ഷേപകരമായി പരമാര്‍ശം നടത്തിയ സംഭവത്തില്‍ മാപ്പെഴുതി കാണിക്കണമെന്ന എന്‍.ബി.എസ്.എ (News Broadcasters Association) യുടെ ഉത്തരവ് ലംഘിച്ച് റിപ്പബ്ലിക് ടി.വി. “ജിഗ്നേഷ് ഫ്‌ളോപ് ഷോ” എന്ന ഹാഷ്ടാഗില്‍ നടത്തിയ പരിപാടിക്കിടെ എ.സിംഗ് പങ്കാളിയായ പ്രതിഷ്ഠ സിംഗ് എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിലാണ് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നത്.

ഇന്ന് രാത്രിയിലുള്ള (സെപ്റ്റംബര്‍ 7, 9 മണി) ചര്‍ച്ചയ്ക്ക് മുന്‍പെ മുഴുവന്‍ സ്‌ക്രീനിലും കാണിക്കുന്ന വിധത്തില്‍ മാപ്പെഴുതി കാണിക്കാനായിരുന്നു എന്‍.ബി.എസ്.എ നിര്‍ദേശിച്ചിരുന്നത്.

ജിഗ്‌നേഷ് മേവാനി എം.എല്‍.എ സംഘടിപ്പിച്ചിരുന്ന റാലി പരാജയപ്പെട്ടെന്ന് ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശിവാനി ഗുപ്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇ സമയത്ത് ചാനലിനെയും റിപ്പോര്‍ട്ടറെയും ഒരാള്‍ അപമാനിച്ചെന്ന് ചാനല്‍ ടെലികാസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചര്‍ച്ച നയിച്ചിരുന്ന അര്‍ണാബ് നടത്തുകയും ചെയ്തിരുന്നു.


Read Also : പഞ്ചാബ് സര്‍വകവലാശാലയില്‍ എ.ബി.വി.പിയെ പരാജയപ്പെടുത്തി ഇടതുസംഘടന; തെരഞ്ഞെടുക്കപ്പെട്ടത് ആദ്യ വനിതാ പ്രസിഡന്റ്


 

ഇതിനെതിരെ എ. സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ പരാതി നല്‍കുകയായിരുന്നു. ചാനലില്‍ നിരന്തരം ജിഗ്‌നേഷ് മേവാനിയുടെ റാലി “ഫ്ളോപ്പ് ഷോ” ആണെന്നും ചാനലിനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഒരാളുടെ മുഖ് നിരന്തരം വട്ടം വരച്ച് കാണിക്കുകയും ചെയ്തിരുന്നു.

ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഗുണ്ട, വൃത്തികെട്ട സാധനം, വൈകൃത മനസുള്ളവന്‍, ഇന്ത്യാ വിരുദ്ധന്‍ തുടങ്ങീ നിരവധി അധിക്ഷേപ വാക്കുകള്‍ അര്‍ണാബ് നടത്തിയിരുന്നു. തുടര്‍ന്നുണ്ടായ പരാതിയെ തുടര്‍ന്നാണ് എന്‍.ബി.എസ്.എ നടപടിയെടുത്തത്.

“ചാനല്‍ റിപ്പോര്‍ട്ടറുടെ ജോലി തടസപ്പെടുത്തി അവരുടെ സമീപത്തേക്ക് ആക്രോശിച്ച് കൊണ്ട് ഒരാള്‍ വന്നിരുന്നു. റിപ്പോര്‍ട്ടര്‍ പറയുന്നത് നുണയാണെന്നും അയാള്‍ ആക്രോശിച്ചിരുന്നെന്നും ഇതാണ് റിപ്പോര്‍ട്ട് ചെയ്തതെന്നുമായിരുന്നു ചാനല്‍ നല്‍കിയ മറുപടി, എന്നാല്‍ ചാനലിന്റെ മറുപടി തള്ളി കളഞ്ഞ എന്‍.ബി.എസ്.എ നടപടി സ്വീകരിക്കുകയായിരുന്നു.