മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി പ്രിത്വി രാജിനെക്കുറിച്ചും കുഞ്ചാക്കോ ബോബനെക്കുറിച്ചും സംസാരിക്കുകയാണ്. പോപ്പര്‍ സ്‌റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് അപര്‍ണ സംസാരിച്ചത്.

”രാജുചേട്ടനായി ഞാന്‍ കാപ്പയില്‍ വര്‍ക്ക് ചെയ്തു. എന്നെ സംബന്ധിച്ച് ഞാന്‍ എപ്പോഴും ആകണം എന്ന് വിചാരിച്ച ഒരു വ്യക്തിത്വമാണ് രാജുച്ചേട്ടന്റേത്. അതുപോലെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍. കാരണം അദ്ദേഹത്തിന് തന്റേതായ ഒരു ലോകമുണ്ട്.

എനിക്ക് മനസിലായത് അദ്ദേഹം തന്നെ ക്രിയേറ്റ് ചെയ്തതാണ് അതെല്ലാം. എങ്ങനെയാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്ന് അറിയാന്‍ എനിക്ക് ഭയങ്കര ആഗ്രഹമാണ്. നന്ദനം എന്ന സിനിമ കഴിഞ്ഞ് പിന്നെ നമ്മള്‍ കാണുന്നത് പ്രിത്വിരാജ് എന്ന ആക്ടറിലെ മാറ്റമാണ്.

കാപ്പ എന്ന സിനിമയില്‍ പ്രമീള എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവരിപ്പിച്ചത്. രാജുച്ചേട്ടന്റെ കഥാപാത്രമായ കൊട്ട മധുവിന്റെ ഭാര്യയായിരുന്നു. ഷാജി സാറെന്ന സീനിയര്‍ ഡയറക്ടറായതുകൊണ്ട് എനിക്ക് ഭയങ്കര പേടി ഉണ്ടായിരുന്നു.

പക്ഷേ ഇത്രയും ജോളിയായി ചെയ്ത മറ്റൊരു സെറ്റില്ലായിരുന്നു. ഒരിക്കല്‍ ആരോ ഒരു ഷോട്ടിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ രാജുവേട്ടന്‍ അതില്‍ പറയുന്ന കമന്റ്‌സ് കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. എനിക്കില്ലാത്തതാണ് ആ ഒരു അറിവ്. രാജുവേട്ടന് അതിലുള്ള അറിവൊക്കെ എന്നെ എപ്പോഴും അതിശയിപ്പിക്കും,” അപര്‍ണ പറഞ്ഞു.

കുഞ്ചാക്കോ ബോബനാണ് തനിക്ക് ചെറുപ്പത്തില്‍ ഒരുപാട് ക്രഷ് തോന്നിയ താരമെന്നും അപര്‍ണ പറഞ്ഞു.ചാക്കോച്ചനായിരുന്നു ചെറുപ്പത്തില്‍ എന്നെ പോലുള്ളവരുടെ ക്രഷ്. രണ്ടാം ക്ലാസുമുതല്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ സിനിമ ഇട്ടില്ലെങ്കില്‍ ഞാന്‍ ചോറു കഴിക്കില്ലെന്ന് പറയാറുണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ റിപ്പീറ്റായി കണ്ട് കൊണ്ടിരിക്കാറുണ്ടായിരുന്നു. ശാലിനി മാമിനെയും ചാക്കോച്ചനെയും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു,” അപര്‍ണ പറഞ്ഞു.

content highlight:Aparna Balamurali talks about PrithviRaj and Kunchacko Boban