കൊച്ചി: ഗോവ എഫ്.സിക്കെതിരായ മത്സരത്തില്‍ മലയാളി പ്രതിരോധതാരം അനസ് എടത്തൊടികയെ അന്തിമ ഇലവനില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടുത്തി. ഈ സീസണില്‍ ഡല്‍ഹി ഡൈനാമോസില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലെത്തിയ താരം ആദ്യമായാണ് മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുന്നത്. താരത്തിനെ കളിപ്പിക്കാത്തതിനെതിരെ ഐ.എം.വിജയനടക്കമുള്ള മുതിര്‍ന്ന താരങ്ങര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം വിനീതിനും മധ്യനിരതാരം സഹല്‍ അബ്ദുസമദിനും ആദ്യ ഇലവനില്‍ ഇടം കിട്ടിയില്ല. കഴിഞ്ഞ മത്സരത്തില്‍ ബെഗളൂരു എഫ്.സിയോടെ കൊമ്പന്‍മാര്‍ പരാജയപ്പെട്ടിരുന്നു.

ALSO READ: കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ സാഹയാണ്: സൗരവ് ഗാംഗുലി

ടൂര്‍ണമെന്റില്‍ മികച്ച ഫോമിലുള്ള ഗോവ എഫ്,സിക്കെതിരെ ജയിക്കാന്‍ മഞ്ഞപ്പടയ്ക്ക് നിലവിലെ പ്രകടനം പോരാതെ വരും. അനസിനേയും ജിങ്കാനേയും മുന്‍നിര്‍ത്തി ശക്തമായ ഗോവന്‍ മുന്നേറ്റത്തെ തടയിടാനാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

നേരത്തെ വൈകാതെ ബ്ലാസ്‌റ്റേഴ്‌സിനായി മത്സരിക്കാനാകുമെന്ന് അനസ് എടത്തൊടിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശക്തമായ പ്രതിരോധനിര ബ്ലാസ്‌റ്റേഴ്‌സിനുണ്ട്. അതിനാല്‍ എന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നുമാണ് അനസ് പറഞ്ഞത്.