സൗദി പ്രോ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തില്‍ അടിപതറി അല്‍ നസര്‍. യു.ഡി അല്‍മേറിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ അല്മേറിയയോടാണ് അല്‍ നസര്‍ തോല്‍വിയേറ്റുവാങ്ങിയത്. ഒറ്റ ഗോളിനായിരുന്നു അല്‍ അലാമിയുടെ പരാജയം.
⌛️ Full time! pic.twitter.com/kYBp4aBwDo
— AlNassr FC (@AlNassrFC_EN) August 10, 2025
4-2-3-1 എന്ന ഫോര്‍മേഷനിലാണ് അല്‍മേറിയ കളത്തിലിറങ്ങിയത്. അതേസമയം, 4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനിലാണ് ജോര്‍ജ് ജീസസ് അല്‍ നസറിനെ കളത്തലിറക്കിയത്.
ആദ്യ വിസില്‍ മുഴങ്ങി ആറാം മിനിട്ടില്‍ തന്നെ അല്‍മേറിയ മുമ്പിലെത്തി. ലിയോ ബാപ്റ്റിസ്റ്റാവോയുടെ അസിസ്റ്റില്‍ സെര്‍ജിയോ അറീബാസ് വലകുലുക്കി.
ആദ്യ ഗോള്‍ വഴങ്ങി കൃത്യം 11ാം മിനിട്ടില്‍ റൊണാള്‍ഡോയിലൂടെ അല്‍ നസര്‍ ഒപ്പമെത്തി. സാദിയോ മാനേ വഴിയൊരുക്കിയ മുന്നേറ്റത്തില്‍ പോര്‍ച്ചുഗീസ് ലെജന്‍ഡ് മഞ്ഞപ്പടയെ ഒപ്പമെത്തിച്ചു.
⚽ | From build-up to brilliance 🤩
Cristiano Ronaldo applies the perfect finish 🐐#AlNassrAlmeria
pic.twitter.com/WFlCjN1WeQ— AlNassr FC (@AlNassrFC_EN) August 10, 2025
39ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച റോണാള്‍ഡോ അല്‍ നസറിന് ലീഡ് സമ്മാനിച്ചു.
എന്നാല്‍ ആ ലീഡിന് അധികം ആയുസ് നല്‍കാതെ അഡ്രി എംബാര്‍ബ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. ഇതോടെ 2-2 എന്ന നിലയില്‍ ആദ്യ പകുതി അവസാനിച്ചു.
⏸️ Half time! pic.twitter.com/lfowHe0a7W
— AlNassr FC (@AlNassrFC_EN) August 10, 2025
61ാം മിനിട്ടില്‍ സെര്‍ജിയോ അറീബാസിന്റെ അസിസ്റ്റില്‍ എംബാര്‍ബ വീണ്ടും ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് ഗോള്‍ നേടാന്‍ ഇരു ടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും വലകുലുക്കാന്‍ സാധിക്കാതെ പോയതോടെ അല്‍ നസര്‍ തോല്‍വിയേറ്റുവാങ്ങി.
Content Highlight: Almeria defeated Al Nassr
