ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പങ്കുണ്ടെന്ന് ആരോപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിനെതിരെ പൊലീസ് കേസെടുത്തു. ചെങ്ങന്നൂര്‍ പൊലീസാണ് കേസെടുത്തത്.

കലാപാഹ്വാനം നടത്തിയെന്ന് ആരോപിച്ചാണ് പലീസ് കേസെടുത്തിരിക്കുന്നത്.

ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലാണ് ബിനു ചുള്ളിയിലിനെതിരെ കേസെടുത്തിരിക്കുന്നത്.

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സി.പി.ഐ.എം പുറത്താക്കിയ ഷാനവാസിനെ സജി ചെറിയാന്‍ സംരക്ഷിക്കുകയാണെന്നും മന്ത്രിക്കും ലഹരിക്കടത്തില്‍ പങ്കുണ്ടെന്നും ബിനു ചുള്ളിയില്‍ ആരോപിച്ചിരുന്നു.

പാര്‍ട്ടി പുറത്താക്കിയ ഷാനവാസിന് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിന് അനുമതി ലഭിച്ചെന്നും അതിന് പിന്തുണ നല്‍കിയത് സജി ചെറിയാനാണെന്നുമായിരുന്നു ബിനുവിന്റെ ആരോപണം.

Content Highlight: Allegation  Against Minister Saji Cherian; Case filed against Binu Chulliyil