ഇന്ന് ലോക പ്രമേഹ ദിനം; പ്രമേഹമെന്താണ്?കാരണങ്ങളും പ്രതിവിധികളുമറിയാം
Health News
ഇന്ന് ലോക പ്രമേഹ ദിനം; പ്രമേഹമെന്താണ്?കാരണങ്ങളും പ്രതിവിധികളുമറിയാം
ന്യൂസ് ഡെസ്‌ക്
Wednesday, 14th November 2018, 8:36 pm

കോഴിക്കോട്:നവംബര്‍ 14- അന്താരാഷ്ട്ര പ്രമേഹദിനമാണ്. പ്രമേഹ രോഗികളുടെ എണ്ണം വളരെ കൂടുതലാണെങ്കിലും രോഗികള്‍ക്ക് പ്രമേഹത്തെക്കുറിച്ച കൃത്യമായ അറിവില്ല.

പ്രമേഹത്തെ ചെറുക്കണമങ്കില്‍ ആദ്യമായി അറിയേണ്ടത് നിങ്ങളുടേത് ഏത് ടൈപ് പ്രമേഹമാണ് എന്നാണ്.

ടൈപ്പ് 1: ശരീരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയും നിങ്ങള്‍ കഴിക്കുന്ന അന്നജം ദഹിപ്പിച്ച് ഗ്ലൂക്കോസ് ആക്കി മാറ്റുകയും ചെയ്യുന്നു. ഈ ഗ്ലൂക്കോസ് ഊര്‍ജ്ജമായി ഉപയോഗിക്കുന്നു.

ടൈപ്പ് 2: ശരീരം ഇന്‍സുലിന്‍ കൃത്യമായി ഉപയോഗിക്കാത്തതാണ് മറ്റൊരു കാരണം. ഇന്‍സുലിന്‍ റെസിസ്‌റ്റെന്‍സ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. തുടക്കത്തില്‍ പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിച്ച് ഗ്ലൂക്കോസ് ലെവല്‍ നിയന്ത്രിക്കാന്‍ ശ്രമിക്കും. പക്ഷേ പിന്നീട് ഇതിന്റെ അളവ് കുറയുകയും ഗ്ലൂക്കോസ നിയന്ത്രിക്കാനാവാതെ വരികയും ചെയ്യും.

Also Read:  ശബരിമലയിലെ ഓണ്‍ലൈന്‍ ബുക്കിംഗ്; യുവതികളുടെ എണ്ണം 800 കവിഞ്ഞു

ഭക്ഷണ ക്രമീകരണം വേണമെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും എങ്ങനെ വേണമെന്ന് പലര്‍ക്കും നിശ്ചയമില്ല. ചില നിര്‍ദ്ദേശങ്ങള്‍ ഇതാ:

ഫൈബര്‍ അടങ്ങിയ ഭക്ഷണവും, ഓട്ട്‌സ് ബ്രൈണ്‍ റൈസ് മധുര കിഴങ്ങ് പോലുള്ള കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ്‌സ് അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കാനാണ് ശ്രമിക്കേണ്ടത്.

പഞ്ചസാരയും പഞ്ചസാര ഉപയോഗിക്കുന്ന വിഭവങ്ങളും പാടെ ഒഴിവാക്കുക. ഉദാഹരണത്തിന് മിഠായി, കേക്ക്, പേസ്ട്രി പോലുള്ളവ പ്രമേഹരോഗികള്‍ ഒഴിവാക്കുന്നത് നിര്‍ബന്ധമാണ്.

കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ചെറിയ അളവിലായിരിക്കണം ഇവ കഴിക്കുന്നത്. മസിലുകള്‍ക്ക് വ്യായാമം നല്‍കാതെ ഭക്ഷണം ക്രമീകരിച്ചിട്ട് ഉപയോഗമില്ല.

ദിവസവും 40 മിനുട്ട് നടന്നാല്‍ തന്നെ അത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. സരീരഭാരം കുറക്കുന്നത് പ്രമേഹ രോഗം കുറക്കാന്‍ ഏറെ സഹായകരമാണെന്നതിന് പുറമേ ഹൃദയത്തിന് ആകെയുള്ള ശരീര സുഖത്തിനും ഇത് സഹായിക്കും.