ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രാജസ്ഥാന് റോയല്‍സ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയാണ്.
മത്സരത്തിന്റെ ആറാം ഓവറില്‍ നടന്ന രസകരമായ ഒരു സംഭവമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആറാം ഓവര്‍ എറിയാനെത്തിയ അശ്വിനും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ രാജസ്ഥാന് റോയല്‍സ് താരം അജിന്‍ക്യ രഹാനെയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് ചര്‍ച്ചയാകുന്നത്.
ഓവറിലെ ആദ്യ പന്തില്‍ രഹാനെ ഓവര്‍ കവറിലേക്ക് ഡബിള്‍ നേടിയിരുന്നു. തൊട്ടടുത്ത പന്ത് എറിയാനെത്തിയ അശ്വിന് ബൗളിങ് ആക്ഷന്‍ കംപ്ലീറ്റ് ചെയ്തെങ്കിലും പന്തെറിയാതിരിക്കുകയായിരുന്നു.

തൊട്ടടുത്ത ഡെലിവെറി എറിയാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ രഹാനെ ബാറ്റിങ് പൊസിഷനില്‍ നിന്നും മാറിയിരുന്നു. ഇതോടെ ചെപ്പോക്ക് സ്റ്റേഡിയമൊന്നാകെ ആര്‍ത്തിരമ്പി.
ഓവറിലെ രണ്ടാം പന്തിന് വേണ്ടിയായി കാണികളുടെ കാത്തിരിപ്പ്. അശ്വിന്റെ രണ്ടാം പന്തില്‍ റണ്‍സൊന്നും പിറന്നില്ല. തൊട്ടടുത്ത പന്തില്‍ അശ്വിനെ പടുകൂറ്റന്‍ സിക്സറിന് പറത്തിയാണ് രഹാനെ ആരാധകര്‍ക്ക് വേണ്ടത് നല്‍കിയത്. സിക്സറിന് പിന്നാലെ സ്റ്റേഡിയം ഒന്നാകെ ആര്‍ത്തിരമ്പിയിരുന്നു.
RReturn of favour! #Rahane 😍#WhistlePodu #Yellove #CSKvRR
— Chennai Super Kings (@ChennaiIPL) April 12, 2023
Vaanganna Vanakkanganna!
Anbuden welcome, @ashwinravi99 💛
— Chennai Super Kings (@ChennaiIPL) April 12, 2023
അതേസമയം, ചെന്നൈ ഇന്നിങ്സിലെ എട്ടാം ഓവര്‍ പിന്നിടുമ്പോള്‍ ടീം ഒരു വിക്കറ്റിന് 61 എന്ന നിലയിലാണ്. പത്ത് പന്തില്‍ നിന്നും എട്ട് റണ്‍സുമായി ഋതുരാജ് ഗെയ്ക്വാദാണ് പുറത്തായത്. സന്ദീപ് ശര്‍മയുടെ പന്തില്‍ യശസ്വി ജെയ്സ്വാളിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
24 പന്തില്‍ നിന്നും 30 റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും 14 പന്തില്‍ നിന്നും 22 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് സൂപ്പര്‍ കിങ്സിനായി ക്രീസില്‍.
Content Highlight: Ajinkya Rahane hits R Ashwin for a six
