എഡിറ്റര്‍
എഡിറ്റര്‍
സിനിമ ആളുകള്‍ക്ക് ഇഷ്ടമായില്ലെന്ന് അറിയുന്നത് വിഷമം: സച്ചിന്‍ കുന്താല്‍ക്കര്‍
എഡിറ്റര്‍
Wednesday 31st October 2012 11:17am

അയ്യ എന്ന ചിത്രത്തില്‍ വന്‍ വിജയം പ്രതീക്ഷിച്ചെങ്കിലും അതിനൊത്ത നിലവാരം പുലര്‍ത്താന്‍ ചിത്രത്തിനായിരുന്നില്ല. എങ്കിലും തന്റെ അടുത്ത ചിത്രത്തിനായുള്ള പണിപ്പുരയിലാണ് സംവിധായകന്‍ സച്ചിന്‍ കുന്താല്‍ക്കര്‍. അടുത്ത ജനുവരിയോടെ ചിത്രം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സച്ചിന്‍.

Ads By Google

‘ഞാന്‍ രണ്ട് തിരക്കഥകള്‍ എഴുതിക്കഴിഞ്ഞു. ചിത്രത്തിലേക്ക് വേണ്ട താരങ്ങളെ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡിസംബറോടുകൂടിയെ അവര്‍ ആരൊക്കെയാണെന്ന് പറയുകയുള്ളു.

ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ നല്ലതായാലും മോശമായാലും സ്വീകരിക്കും. പോരായ്മയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ട്‌ പോകാനാണ് ആഗ്രഹിക്കുന്നത്.

ഒരു സംവിധായകന്‍ എന്ന നിലയില്‍ എല്ലാ അഭിപ്രായത്തെയും സ്വീകരിക്കണം. നല്ലതിനെ മാത്രം സ്വീകരിക്കുന്നത് ശരിയല്ല. അയ്യയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ നിരവധി പേരുണ്ട്.

എന്നാല്‍ മോശം അഭിപ്രായവും ഉണ്ടായിരുന്നു. നമ്മള്‍ ചെയ്ത സിനിമ ആളുകള്‍ക്ക് ഇഷ്ടമായില്ലെന്ന് അറിയുന്നതാണ് ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വിഷമകരമായ ഒരു കാര്യം. എന്നാല്‍ ഇതിനെയെല്ലാം ചാലഞ്ച് ആയി എടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’- സച്ചിന്‍ പറഞ്ഞു.

മറാത്തി പെണ്‍കുട്ടിയുടെ വിചിത്രമായ കഥ പറഞ്ഞ അയ്യ ബോക്‌സ് ഓഫീസില്‍ വലിയ ചലനമൊന്നും ഉണ്ടാക്കാതെയായിരുന്നു കടന്ന് പോയത്. റാണി മുഖര്‍ജി കഥാപാത്രത്തെ മികച്ചതാക്കിയെങ്കിലും തിരക്കഥയിലെ പോരായ്മയും മറ്റും ചിത്രത്തിന്റെ മാറ്റ് കുറച്ചു.

Advertisement