പേട്രിയറ്റ് ഇങ്ങനെയാണെങ്കില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ചേനെ; വൈറലായി എ.ഐ. പോസറ്റ്
Malayalam Cinema
പേട്രിയറ്റ് ഇങ്ങനെയാണെങ്കില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ചേനെ; വൈറലായി എ.ഐ. പോസറ്റ്
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 3rd May 2026, 10:58 pm

2026ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറെ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. മലയാളത്തിന്റെ കാരണവനാമാരായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നു എന്നതായിരുന്നു ചിത്രത്തെ പ്രേക്ഷകര്‍ക്കിടയില്‍ സവിശേഷമാക്കുന്നതിനുള്ള പ്രധാനകാരണം. 2008ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രം ട്വന്റി-20യ്ക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചിത്രത്തിന് എന്നാല്‍ തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

പേട്രിയറ്റ് . Photo: Mammootty/ Facebook.com

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ ഇന്‍ഡസ്ട്രിയിലെ രണ്ട് വമ്പന്‍ താരങ്ങളെ ലഭിച്ചിട്ടും മഹേഷേ് നാരായാണന്‍ എന്ന സംവിധായകന് വേണ്ട രീതിയില്‍ ഇവരെ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. എന്നാല്‍ കാലിക പ്രസക്തിയുള്ള കഥ പറയുന്ന ചിത്രത്തിന് റിയലിസറ്റിക്കായിട്ടുള്ള അപ്രോച്ചാണ് ആവശ്യമെന്നും അത് കൃത്യമായി തന്നെ സംവിധായകന്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അഭിപ്രായമറിയിക്കുന്നവരുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഉപയോഗിച്ചതിന് മാസ് പോരെന്ന് ആവശ്യപ്പെടുന്നവരുടെ ഇമേജിനേഷനിലുള്ള ലാലേട്ടനും മമ്മൂക്കയും എങ്ങനെയായിരിക്കുമെന്ന എ.ഐ. ഫോട്ടോസാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബോളിവുഡിലെ അതികായന്മാരായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ച പത്താന്‍ സിനിമയിലെ ചില സീനുകളാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് റീക്രിയേറ്റ് ചെയ്തിരിക്കുന്നത്.

ഇരുവരും ഒന്നിച്ച് ശത്രുക്കള്‍ക്കെതിരെ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടി വെക്കുന്നതും ശത്രുക്കളില്‍ നിന്നും മമ്മൂക്കയെ ലാലേട്ടന്‍ രക്ഷിച്ച ശേഷം ഇരുവരും കൈകോര്‍ക്കുന്നതുമാണ് ഫോട്ടോയായി ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ സിക്‌സ് പാക്കില്‍ വരുന്ന മമ്മൂക്കയെയും ക്രിയേറ്റര്‍ ഒരുക്കിയിട്ടുണ്ടെന്ന് കാണാം. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളും രസകരമാണ്. കേണല്‍ റഹീം നായിക്കെന്ന ലാലേട്ടന്റെ കഥാപാത്രം മുണ്ട് മടക്കി കുത്തുന്ന സീനും ചിത്രത്തില്‍ വേണമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

Photo: AI

ബിഗ് എംസിന് പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, രേവതി, നയന്‍താര, ഷെറിന്‍ ശിഹാബ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ചെലവേറിയ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ലോണ്‍ ആപ്പ്, പെഗാസസ്, സഞ്ചാര്‍ സാഥി, ആധാര്‍ കാര്‍ഡ് തുടങ്ങി രാജ്യത്തെ ചര്‍ച്ചാവിഷയമായ പല കാര്യങ്ങളും പേട്രിയറ്റില്‍ ഉള്‍പെടുത്തിയ മഹേഷ് നാരായണന് വലിയ പ്രശംസയും പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നുണ്ട്.

Content Highlight: Ai photos of patriot movie goes viral

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.