തമിഴ് നടന്‍ സൂര്യക്കൊപ്പമുള്ള നടി അഹാന കൃഷ്ണയുടെ പഴയ വീഡിയ സൂര്യയുടെ ഫാന്‍ പേജുകളിലും സോഷ്യല്‍ മീഡിയയിലും വീണ്ടും ചര്‍ച്ചയാകുകയാണ്. സിംഗം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സൂര്യ കോളേജിലെത്തിയപ്പോഴാണ് സൂര്യക്കൊപ്പം ഫോട്ടോയെടുത്തോട്ടേ എന്ന ചോദ്യവുമായി അഹാന വരുന്നത്.

അഹാന സിനിമയില്‍ സജീവമാകുന്നതിന് മുമ്പുള്ള വീഡിയോയാണിത്. ഫാന്‍ ഗേള്‍ മൊമന്റ് എന്ന ക്യപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. താനൊരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം സൂര്യയോട് സംസാരിച്ച് തുടങ്ങുന്നത്. തനിക്കൊരു ഹഗ് വേണമെന്നാണ് അഹാന ആദ്യം പറയുന്നത്. അതിനുശേഷമാണ് ഫോട്ടോ എടുക്കാനുള്ള അവസരം ചോദിക്കുന്നത്.

https://fb.watch/jiTB4cuA0y/

അഹാന ഈ ആവശ്യം പറഞ്ഞപ്പോള്‍ കാണികളായ മറ്റ് പെണ്‍കുട്ടികള്‍ വേണ്ടായെന്ന് ഉറക്കെ പറയുന്നുണ്ട്. പക്ഷെ അഹാനയുടെ ആവശ്യം സൂര്യ അംഗീകരിക്കുകയും താരത്തെ വേദിയിലേക്ക് വിളിപ്പിക്കുകയും ഒപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. സൂര്യ നാളെ വരുന്നുണ്ടെന്നറിഞ്ഞ് തലേദിവസം രാത്രിയില്‍ തനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നും അഹാന പറയുന്നു.

എല്ലാവര്‍ക്കും വേണ്ടി സിമ്പോളിക്കായി ഒരു ഫോട്ടോ ഈ പെണ്‍കുട്ടിക്ക് ഒപ്പമെടുക്കാം എന്നാണ് അഹാനയുടെ ആവശ്യത്തിന് സൂര്യ നല്‍കുന്ന മറുപടി. തുടര്‍ന്ന് സ്‌റ്റേജിലെത്തിയ അഹാന സൂര്യക്കൊപ്പം ഫോട്ടോയെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രമാണ് സൂര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിക്രത്തില്‍ അതിഥി വേഷത്തിലാണ് സൂര്യയെത്തിയത്. കമല്‍ഹാസന്‍, നരേന്‍, വിജയ് സേതുപതി തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

CONTENT HIGHLIGHT: AHANA OLD VIDEO WITH ACTOR SURYA