സ്‌കൂളില്‍ കുടിവെള്ളം ലഭ്യമല്ലെന്നും വൃത്തിയുള്ള ശൗചാലയങ്ങളോ ക്ലാസ് മുറികളില്‍ വെളിച്ചമോ പോലുമില്ലെന്നും ഉള്ള ഫാനുകള്‍ കറങ്ങുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പഠിക്കാന്‍ ആവശ്യമായ ലൈബ്രറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉടനടി ഉറപ്പാക്കണമെന്ന് കുട്ടികള്‍ മുദ്രാവാക്യം വിളിച്ച് ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെടുകയും സംഭവം വലിയ ശ്രദ്ധ നേടുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ് മുതിര്‍ന്ന വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി കുട്ടികളുമായി സംസാരിച്ചു. ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് സമരം ചെയ്തത്.
പ്രശ്‌നങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടനടി ലഭ്യമാക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കുട്ടികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Content Highlight: After Gen Z, it’s Gen Alpha; protest over basic amenities at a school in UP.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.