പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് വിജയിച്ച് സന്ദര്‍ശകര്‍. പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ബാബര്‍ അസവും സംഘവും സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലെത്തിക്കാനും പാകിസ്ഥാന് സാധിച്ചു.
ഈ വിജയത്തോടെ തങ്ങളുടെ ഏറ്റവും വലിയ നാണക്കേടിലൊന്ന് മറികടക്കാനും പാകിസ്ഥാന് സാധിച്ചു. എതിരാളികളുടെ തട്ടകത്തില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്ക് ശേഷം പാകിസ്ഥാന്‍ സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. 2023ലാണ് പാകിസ്ഥാന് ഇതിന് മുമ്പ് എവേ ഗ്രൗണ്ടില്‍ ടെസ്റ്റ് വിജയിച്ചത്.
ആദ്യ ഇന്നിങ്‌സില്‍ അബ്ദുള്ള ഷെഫീഖിന്റെ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തി. 323 പന്ത് നേരിട്ട താരം 160 റണ്‍സ് നേടി മടങ്ങി. 147 പന്ത് നേരിട്ട് 88 റണ്‍സടിച്ച നായകന്‍ ബാബര്‍ അസമിന്റെ ഇന്നിങ്‌സും പാകിസ്ഥാന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.
43 റണ്‍സിന്റെ ലീഡുമായി പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സ് അവസാനനിപ്പിച്ചു.
How the #WTC27 is shaping up after Pakistan’s victory over the West Indies 🤔
രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ആതിഥേയരുടെ നീക്കം പാളി. അലി ഉസ്മാനും സാജിദ് ഖാനും നാല് വിക്കറ്റ് വീതവുമായി തിളങ്ങിയതോടെ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് വെറും 117 റണ്‍സിന് പുറത്തായി.