ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടായി ഒരുങ്ങുന്ന ചിത്രമാണ് രാമായണ. രണ്‍ബീര്‍ കപൂറിനെ നായകനാക്കി നിതേഷ് തിവാരി ഒരുക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളുണ്ടാക്കാറുണ്ട്. കഴിഞ്ഞദിവസം ചിത്രത്തിന്റെ പുതിയ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
രാമന്റെ ക്യാരക്ടര്‍ ഇന്‍ട്രൊഡൊക്ഷനാണ് പുറത്തുവിട്ടത്. രാമനായിട്ടുള്ള രണ്‍ബീര്‍ കപൂറിന്റെ വേഷപ്പകര്‍ച്ച പലരെയും അത്ഭുതപ്പെടുത്തി. വി.എഫ്.എക്‌സിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ടീസറിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ രാമായണത്തെക്കുറിച്ച് മുമ്പ് പുറത്തുവന്ന ആദിപുരുഷുമായാണ് പലരും രാമായണയുടെ ടീസറിനെ താരതമ്യം ചെയ്യുന്നത്.
ആദിപുരുഷ്, രാമായണ Photo: Reddit
പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും ട്രോള്‍ മെറ്റീരിയല്‍ തന്നെയാണ്. രാമായണ ടീസറിലെ രംഗങ്ങളും ആദിപുരുഷിലെ രംഗങ്ങളും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ വളരെ വേഗത്തില്‍ വൈറലായി. രാമായണയുടെ ടീസറിന്റെ ക്ലൈമാക്‌സില്‍ ഒരൊറ്റ ഷോട്ടില്‍ മാത്രമാണ് രാവണനെ കാണിച്ചത്.
യഷ് അവതരിപ്പിക്കുന്ന രാവണന്റെ മുഖം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും കഥാപാത്രത്തിന്റെ ഓറ യഷില്‍ ഭദ്രമാണെന്ന് ഈയൊരൊറ്റ ഷോട്ട് അടിവരയിടുന്നുണ്ട്. ആദിപുരുഷില്‍ സെയ്ഫ് അലി ഖാന്‍ അവതരിപ്പിച്ച രാവണന്റെ സ്‌ക്രീന്‍ ഷോട്ടും രാമായണയിലെ സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റ് പലരെയും ചിരിപ്പിച്ചു.
ഡബിള്‍ ഡെക്കര്‍ തലയുള്ള രാവണനെ മിസ് ചെയ്യുന്നുണ്ടെന്നും ഇത്തരമൊരു ഐഡിയ ഇനിയാര്‍ക്കും പുനസൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും പരിഹാസമുണ്ട്. പുഷ്പക വിമാനമെന്ന പേരില്‍ വവ്വാലിന്റെ രൂപമുള്ള ഒരു ജന്തുവിനെയാണ് ആദിപുരുഷില്‍ കാണിച്ചത്. എന്നാല്‍ രാമായണയില്‍ കുറച്ചുകൂടി അപ്‌ഗ്രേഡായിട്ടുള്ള പുഷ്പക വിമാനമാണ് കാണിച്ചത്.
വി.എഫ്.എക്‌സ് ചെയ്ത പ്രഭാസിന്റെ ഗെറ്റപ്പും രണ്‍ബീറിന്റെ ഗെറ്റപ്പും തമ്മില്‍ താരതമ്യം ചെയ്യുന്നവരുണ്ട്. രണ്‍ബീറാണ് കുറച്ചെങ്കിലും ഭേദമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ രാമായണയുടെ ഗ്ലിംപ്‌സില്‍ ഗ്രാഫിക്‌സിന്റെ അതിപ്രസരത്തെയും ചിലര്‍ വിമര്‍ശിക്കുന്നു. ഇത്രയും ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രേക്ഷകരുടെ അമിതപ്രതീക്ഷ വിനയാകുമോ എന്നാണ് പലരും ചോദിക്കുന്നത്.
700 കോടി ബജറ്റില്‍ 2023ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ആദിപുരുഷ്. പ്രഭാസിന്റെ കാസ്റ്റിങ്ങടക്കം സകല മേഖലയും ഒരുപോലെ പരാജയമായി ചിത്രം ബോക്‌സ് ഓഫീസില്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ വീഴുകയായിരുന്നു. രാമായണയുടെ ടീസര്‍ വരുമ്പോഴും ട്രോള്‍ മെറ്റീരിയലാകുന്നത് ആദിപുരുഷ് തന്നെയാണ്.
Content Highlight: Adipurush getting more trolls after Ramayana teaser