അഫ്രീദിയെ വെട്ടി സാംപയുടെ തേരോട്ടം; ലോക റെക്കോഡില്‍ ഇവന്‍ രണ്ടാമന്‍!
Cricket
അഫ്രീദിയെ വെട്ടി സാംപയുടെ തേരോട്ടം; ലോക റെക്കോഡില്‍ ഇവന്‍ രണ്ടാമന്‍!
ശ്രീരാഗ് പാറക്കല്‍
Thursday, 12th February 2026, 10:05 am

2026 ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയിരുന്നു. അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ 67 റണ്‍സിനാണ് ഓസീസ് പട വിജയം നേടിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് 115 റണ്‍സിന് തകരുകായിരുന്നു.

മത്സരത്തില്‍ ഓസീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് സൂപ്പര്‍ സ്പിന്നര്‍ ആദം സാംപയാണ്. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 5.75 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്.

ഇതോടെ ഒരു മിന്നല്‍ റെക്കോഡിലെത്താനും സാംപയ്ക്ക് സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് സാംപയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ പാക് ഇതിഹാസം ഷാഹിദ് അഫ്രീദിയെ മറികടന്ന സാംപ വാനിന്ദു ഹസരംഗ, റാഷിദ് ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്.

ഐ.സി.സി ടി-20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം

ഷക്കീബ് അല്‍ഹസന്‍ (ബംഗ്ലാദേശ്) – 50 (41 ഇന്നിങ്‌സ്)

വാനിന്ദു ഹസരംഗ (ശ്രീലങ്ക) – 40 – (20 ഇന്നിങ്‌സ്)

ആദം സാംപ (ഓസ്‌ട്രേലിയ) – 40 (20 ഇന്നിങ്‌സ്)

റാഷിദ് ഖാന്‍ (അഫ്ഗാനിസ്ഥാന്‍) – 40 (25 ഇന്നിങ്‌സ്)

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 39 – (34 ഇന്നിങ്‌സ്)

സാംപയ്ക്ക് പുറമെ നഥാന്‍ എല്ലിസും ഫോര്‍ഫര്‍ സ്വന്തമാക്കിയരുന്നു. 3.5 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 12 റണ്‍സ് വിട്ടുകൊടുത്താണ് താരം നാല് വിക്കറ്റ് നേടിയത്. 3.13 എന്ന എക്കോണമിയും താരത്തിനുണ്ടായിരുന്നു.

അതേസമയം മത്സരത്തില്‍ ഓസീസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് മാര്‍ക്കസ് സ്റ്റോയിനിസാണ്. 29 പന്തില്‍ 45 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ജോഷ് ഇംഗ്ലിസും മാറ്റ് റെന്‍ഷോയും 37 റണ്‍സ് വീതം നേടിയിരുന്നു.

അയര്‍ലാന്‍ഡിന് വേണ്ടി ജോര്‍ജ് ഡോക്രെല്‍ 29 പന്തില്‍ നിന്ന് 41 റണ്‍സ് നേടി മികവ് പുലര്‍ത്തി. ലോര്‍ക്കന്‍ ടക്കര്‍ 24 റണ്‍സും നേടിയിരുന്നു.

Content Highlight: Adam Zampa In Great Record In T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ