മിഥുന്‍ മാനുവല്‍ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. ജയറാം നായകനായ ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു.

ഓസ്ലറില്‍ മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയിച്ചിരുന്നത് ആദം സാബിക് എന്ന പുതുമുഖതാരമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ താരം ഏറെ ശ്രദ്ധേയനായിരുന്നു. അബ്രഹാം ഓസ്ലറില്‍ സാബിക്കിനൊപ്പം അനശ്വര രാജനും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ ജാങ്കോ സ്‌പേസ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അനശ്വരക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ആദം സാബിക്.

‘വളരെ ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ഒരാളാണ് അനശ്വര. ഞങ്ങള്‍ ആദ്യ ദിവസം ലൊക്കേഷനില്‍ വെച്ച് കാണുന്നത് വരെ ഞാന്‍ അനശ്വരയെ കുറിച്ച് ഇങ്ങനെ ആയിരുന്നില്ല വിചാരിച്ചിരുന്നത്. ഞാന്‍ ആദ്യമായി ആളെ കാണുമ്പോള്‍ എന്റെ മൈന്‍ഡ് ആകെ ബ്ലാങ്കായിരുന്നു.

അബ്രഹാം ഓസ്ലര്‍ എന്റെ ആദ്യ സിനിമയായിരുന്നു. അപ്പോള്‍ അതില്‍ ഞങ്ങള്‍ തമ്മിലുള്ള ഒരു ക്ലോസ് സീന്‍ ആയിരുന്നു ആദ്യം തന്നെ ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്.

ഒരുപക്ഷെ അനശ്വര എന്നോട് വളരെ ആറ്റിറ്റിയൂഡിലായിരുന്നു പെരുമാറിയിരുന്നതെങ്കില്‍ എന്റെ കയ്യില്‍ നിന്ന് പെര്‍ഫോം ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് പോകുമായിരുന്നു.

പക്ഷേ ഒരു കോളേജിലെ ക്ലാസ്മേറ്റ് എന്ന വൈബാണ് എനിക്ക് ആളില്‍ നിന്ന് കിട്ടിയത്. ഞങ്ങള്‍ ആദ്യമായി കണ്ടതും ‘ഹായ് ബഡി’ എന്നും പറഞ്ഞാണ് അനശ്വര എന്റെ അടുത്തേക്ക് വന്നത്.

എന്നെ മുമ്പ് കണ്ട പരിചയം പോലും ആള്‍ക്ക് ഇല്ലായിരുന്നു. ആദ്യം തന്നെ മീറ്റ് ചെയ്യുമ്പോള്‍ അനശ്വര അത്രയും ക്ലോസായിരുന്നു. പിന്നെ അനശ്വര പ്രൂവ് ചെയ്ത ഒരു താരമാണ്. പക്ഷേ എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഷൂട്ടിങ് സമയത്ത് ആണെങ്കില്‍ പോലും നന്നായി സപ്പോര്‍ട്ട് ചെയ്തു. ഞാന്‍ ന്യൂ കമര്‍ ആയത് കൊണ്ട് എനിക്ക് സിനിമയില്‍ എക്‌സ്പീരിയന്‍സ് ഒന്നുമില്ല. ക്യാമറയുടെ ഓരോ മൂവ്‌മെന്റ്‌സും അനുസരിച്ച് എനിക്ക് ഓരോ കാര്യങ്ങളും പറഞ്ഞ് തന്നത് അനശ്വരയാണ്,’ ആദം സാബിക് പറഞ്ഞു.


Content Highlight: Adam Sabiq Talks About Anaswara Rajan