ആട്ടം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് സെറിന്‍ ഷിഹാബ്. ഫാമിലി മാന്‍ എന്ന ഹിന്ദി വെബ് സീരീസിലൂടെ കരിയര്‍ ആരംഭിച്ച നടി ഹിന്ദിയില്‍ മികച്ച സിനിമകളുടെ ഭാഗമായി. മലയാളത്തില്‍ ആട്ടത്തിന് ശേഷം രേഖാചിത്രം, ഇത്തിരി നേരം എന്നീ സിനിമകളില്‍ അഭിനയിച്ചു. ആട്ടത്തില്‍ അഞ്ജലിയെന്ന കഥപാത്രമായി മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ച സെറിന്‍ രേഖാചിത്രത്തില്‍ പുഷ്പം എന്ന കഥാപാത്രമായും പ്രേക്ഷകരെ ഞെട്ടിച്ചു. ഇത്തിരി നേരത്തില്‍ നായിക വേഷത്തിലെത്തിയ സെറിന്‍ ചത്താ പച്ചയില്‍ ചെറിയ കാമിയോ റോളിലും എത്തിയിരുന്നു.
എന്നാല്‍ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഈ മാസമാദ്യം പുറത്തിറങ്ങിയ മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റില്‍ താരം പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായ ആയിഷ ഇഖ്ബാല്‍ ഡാനിയേല്‍ ആയിട്ടായിരുന്നു താരം വേഷമിട്ടത്. സെറിനെന്ന് മനസിലാകാത്ത വിധത്തിലായിരുന്നു ചിത്രത്തില്‍ താരത്തിന്റെ മേക്കോവര്‍.
ഇപ്പോഴിതാ സിനിമയെ ഒരു കരിയറെന്ന നിലയില്‍ നോക്കി കാണുന്നവര്‍ക്ക് സെറിന്‍ നല്‍കിയ ഉപദേശവും താന്‍ എങ്ങനെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നത് എന്നതിനെക്കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘സിനിമയില്‍ നമുക്ക് പിടിച്ച് നില്‍ക്കാന്‍ ടാലന്റ് മാത്രം പോര, കുറെയധികം ഹാര്‍ഡ് വര്‍ക്കും അതിനൊപ്പം ഈ പണി ചെയ്യാനുള്ള നല്ല ക്ഷമയും വേണം. ഒരുപാട് പരാജയങ്ങളുണ്ടാകും പക്ഷേ ആ പരാജയങ്ങളില്‍ നിന്ന് നമുക്ക് എങ്ങനെ മുന്നോട്ട് പോകാം എന്ന ഒരു ഉള്‍ക്കരുത്ത് എപ്പോഴും മനസില്‍ ഉണ്ടാകണം. അല്ലെങ്കില്‍ പെട്ടെന്ന് ഗിവ് അപ്പ് ആയി പോകും. പിന്നെ ഇത് മാത്രമല്ല ജീവിതത്തില്‍ നമുക്ക് എന്‍ജോയ് ചെയ്യാന്‍ ഇംപോര്‍ട്ടന്റ് ആയിട്ടുള്ള ഫാമിലിയും ഫ്രണ്ട്ഷിപ്പും പോലെ നമുക്ക് ഡിപെന്‍ഡ് ചെയ്യാന്‍ പറ്റിയ ബന്ധങ്ങളും വേണം. ഇതിന്റെ പിറകെ മാത്രം പോകരുത്. നിങ്ങള്‍ക്ക് നല്ലൊരു സപ്പോര്‍ട്ട് സിസ്റ്റത്തിന്റെയും ആവശ്യമുണ്ട്. അതെല്ലാം കാരണമാണ് എനിക്ക് ഇത്രയും മുന്നോട്ട് വരാന്‍ സാധിച്ചത്,’ സെറിന്‍ പറഞ്ഞു.
മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ നയന്‍താര, രേവതി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രത്തിന് എന്നാല്‍ ബോക്‌സ് ഓഫീസില്‍ വേണ്ട രീതിയില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനങ്ങളില്‍ വലിയ കളക്ഷന്‍ നേടിയ ചിത്രം പിന്നീടുള്ള ദിവസങ്ങളില്‍ കൂപ്പുകുത്തുകയായിരുന്നു.
Content Highlight: Actress Zarin Shihab talks about how to survive in cinema
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.