വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് രേഖ. ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉണ്ണി ലാല്‍ ആണ് മെയില്‍ ലീഡില്‍ എത്തുന്നത്.

ചിത്രത്തില്‍ മെയില്‍ ലീഡായി എത്തുന്നത് ഉണ്ണി ലാല്‍ ആണെന്ന് പറഞ്ഞപ്പോള്‍ തനിക്ക് അനുഭവപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറയുകയാണ് വിന്‍സി അലോഷ്യസ്. ആരാണ് തന്റെ കൂടെ അഭിനയിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഉണ്ണിയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം സെറ്റാവുമോയെന്ന സംശയം സംവിധായകനോട് ചോദിച്ചുവെന്നും വിന്‍സി പറഞ്ഞു.

ഉണ്ണിയുടെ ഫ്രീഡം ഫൈറ്റ് ഇറങ്ങിയപ്പോള്‍ അതിലെ പെര്‍ഫോമന്‍സ് തന്നെ അതിശയിപ്പിച്ചുവെന്നും സംവിധായകനെ വിളിച്ച് സോറി പറഞ്ഞുവെന്നും ഉണ്ണിയെ തന്നെ വെച്ചാല്‍ മതി എന്ന് താന്‍ പറഞ്ഞുവെന്നും വിന്‍സി പറഞ്ഞു.

”എന്നോട് രേഖയുടെ കഥ വന്ന് പറഞ്ഞു. കഥ കേട്ടപ്പോള്‍ എന്റെ ഏറ്റവും വലിയ ആകാംക്ഷ ആരാണ് അജു എന്ന ക്യാരക്ടറിലേക്ക് വരുന്നത് എന്നാതായിരുന്നു. അങ്ങനെ എനിക്ക് ഫോട്ടോ കാണിച്ചു തന്നു.

ഇതോ…മറ്റേ യൂട്യൂബില്‍ ഒക്കെയുള്ള പയ്യനല്ലെ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. ലവ്വര്‍ വരിപാടിയല്ലെ. ഇതില്‍ വേറെയും കാര്യങ്ങളില്ലെ. നമുക്ക് വേറെ ആളെ നോക്കിയാലോ, ഇവന്‍ സെറ്റാവുമോയെന്നൊക്കെ ഞാന്‍ ചോദിച്ചു.

ഇവനായാല്‍ എന്താ… എന്റെ ഫ്രീഡം ഫൈറ്റില്‍ ഇവനാണെന്ന് ജിതിന്‍ പറഞ്ഞു. അങ്ങനെ ഇരിക്കുമ്പോഴാണ് ഫ്രീഡം ഫൈറ്റ് ഇറങ്ങുന്നത്. ആ സിനിമ കണ്ടപ്പോള്‍ ഞാന്‍ ജിതിനെ വിളിച്ച് സോറി പറഞ്ഞു. ജിതിനെ, വേറെ ആരെയും വെക്കണ്ട, ഇവനെ തന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു,” വിന്‍സി അലോഷ്യസ് പറഞ്ഞു.

ഫെബ്രുവരി 10നാണ് രേഖ തിയേറ്ററില്‍ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഒരേ സമയം ഹ്യൂമറും റൊമാന്‍സും സസ്‌പെന്‍സും നിറഞ്ഞ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിന്‍സി അവതരിപ്പിക്കുന്നത്.

content highlight: actress vincy alocious about unni lal