നടിയും നൃത്ത അധ്യാപികയുമായ ശോഭന സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്ന വീഡിയോകള്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. ശോഭന പങ്കുവെക്കുന്ന നൃത്തവീഡിയോകളില്‍ പലതും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലാകാറുള്ളത്.
എന്നാല്‍ ഇത്തവണ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. മറ്റൊന്നുമല്ല ശോഭനയുടെ നൃത്ത വീഡിയോ പകര്‍ത്തിയത് മകള്‍ നാരായണിയാണ്.
ഇതുവരെ ഇന്‍സ്റ്റയില്‍ ഇല്ലാത്ത നാരായണിയാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് ശോഭനയാണ് പോസ്റ്റിന് താഴെ കുറിച്ചത്.
നൃത്തത്തില്‍ മുദ്രകള്‍ എങ്ങനെ ഉപയോഗിക്കണം എന്നാണ് പുതിയ വിഡിയോയിലൂടെ ശോഭന പഠിപ്പിക്കുന്നത്. ഇതിനു മുന്‍പും ചില നൃത്ത ക്ലാസുകള്‍ ശോഭന സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
Content Highlight: Actress Shobhana Dance Video shooting daughter narayani viral
