നിരവധി സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഷൈനി സാറ. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പറയുകയാണ് നടി. ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്ക അഭിനയിക്കുന്നത് ഞാന്‍ അന്തം വിട്ട് കണ്ടിട്ടുണ്ട്. മമ്മൂക്ക അഭിനയിക്കുമ്പോള്‍ എന്തെങ്കിലും തെറ്റുന്നുണ്ടോയെന്നൊക്കെ നോക്കാനാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായ ചിത്രത്തില്‍ എന്നോട് പറഞ്ഞത്. എന്നാല്‍ അന്ന് എനിക്ക് അദ്ദേഹത്തെ നോക്കി ഇരിക്കാനെ പറ്റിയുള്ളു.

മമ്മൂക്കയുടെ കൂടെ ഞാന്‍ ആദ്യമായിട്ട് അഭിനയിക്കുന്നത് പുള്ളിക്കാരന്‍ സ്റ്റാറാണ് എന്ന ചിത്രത്തിലാണ്. എന്നെക്കുറിച്ച് ഒരാളോട് ചോദിക്കുകയും എന്റെ അഭിനയം കൊള്ളാമെന്നൊക്കെ പറഞ്ഞു. പക്ഷെ നമ്മളുടെ കൂടെ അഭിനയിക്കുമ്പോള്‍ അതിന്റെ ഒരു സുചന പോലും തരില്ല.

വളരെ സീരിയസായിട്ടാണ് നില്‍ക്കുക. പക്ഷെ അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ് നാല് സിനിമയില്‍ അഭിനയിച്ച അനുഭവത്തില്‍ എനിക്ക് മനസിലായി. പണ്ട് മമ്മൂക്കയുടെ കൂടെ അഭിനയിക്കണം എന്ന് പറഞ്ഞിട്ട് എന്റെ കയ്യും കാലും വിറച്ചിട്ടുണ്ട്.

ഏറ്റവും ലാസ്റ്റ് ഞാന്‍ കാതലിലാണ് അഭിനയിച്ചത്. അതില്‍ എന്റെ കൂടെയുള്ള സീനില്‍ മമ്മൂക്കക്ക് ഒറ്റ ഡയലോഗും ഇല്ല. എല്ലാം അദ്ദേഹത്തിന്റെ മുഖത്ത് നോക്കി എനിക്ക് പറയാനുള്ള ഡയലോഗാണ്.

ഞങ്ങള്‍ തമ്മില്‍ നല്ല കോണ്ടാക്ട്‌സ് ഒക്കെയുണ്ട്. പക്ഷെ കാണുമ്പോള്‍ ഒരു പരിചയവും അദ്ദേഹം കാണിക്കില്ല. മമ്മൂട്ടിക്ക് എല്ലാം അറിയാം. അദ്ദേഹം ഒരു യൂണിവേഴ്‌സിറ്റിയാണ്. മമ്മൂട്ടിയുടെ ഫാന്‍ ഗേളാണ് ഞാന്‍,” ഷൈനി സാറ പറഞ്ഞു.

CONTENT HIGHLIGHT: ACTRESS SHINY SARAH ABOUT MAMMOOTTY