സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള തന്റെ പ്രണയം വീട്ടിലറിഞ്ഞതിനെക്കുറിച്ച് പറയുകയാണ് നടി ഷീലു എബ്രഹാം. കുറേ പേര് പ്രേമലേഖനങ്ങള്‍ തന്നിട്ടുണ്ടെങ്കിലും തനിക്ക് ഒരാളോട് മാത്രമെ സോഫ്റ്റ് കോണര്‍ തോന്നിയിട്ടുള്ളുവെന്നും അദ്ദേഹം തന്ന കത്ത് വീട്ടില്‍ കണ്ടുവെന്നും ഷീലു പറഞ്ഞു.

അതിന്റെ പേരില്‍ തന്റെ അച്ഛന്‍ ഒരുപാട് തല്ലിയെന്നും ആ ഓര്‍മകള്‍ ഇപ്പോഴും മനസിലുണ്ടെന്നും ഷീലു പറഞ്ഞു. ഫ്‌ളവേഴ്‌സ് ഒരു കേടിയെന്ന പരിപാടിയിലാണ് ഷീലു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എനിക്ക് രണ്ട്, മൂന്ന് പേര് പ്രണയ ലേഖനങ്ങള്‍ തന്നിട്ടുണ്ട്. അതില്‍ ഒരാളോട് എനിക്ക് ചെറിയ സോഫ്റ്റ് കോണര്‍ തോന്നി. ഞാന്‍ അയാളെ കയ്യില്‍ നിന്നും ലെറ്റര്‍ വാങ്ങി. പക്ഷെ അവിടെ നിന്നും വായിക്കാന്‍ പറ്റില്ലല്ലോ. പുസ്തകത്തില്‍ വെച്ച് വീട്ടിലെത്തി സ്വസ്ഥമായിട്ട് വായിക്കാമെന്ന് കരുതി.

വീട്ടിലെത്തിയപ്പോള്‍ വാതിലിന് മുന്നില്‍ എന്റെ ചാച്ചന്‍ നില്‍ക്കുന്നു. എനിക്ക് ടെന്‍ഷനായി. എന്റെ പരുങ്ങലൊക്കെ കണ്ടിട്ട് അദ്ദേഹം കയ്യിലെ പുസ്തകം വാങ്ങി. അതിലെ കത്ത് അദ്ദേഹം കണ്ടു. ഇടക്ക് ഇതുപോലെ എന്റെ പുസ്തകം നോക്കാറുണ്ട്.

കത്ത് വായിച്ചതും കാപ്പി തണ്ട് ഒടിച്ച് എന്നെ വല്ലാതെ അടിച്ചു. അടുത്ത വീട്ടിലുള്ള ആളുകള്‍ എന്നെ അടിക്കുന്നത് നോക്കി നിന്നു. പിടിച്ച് വെക്കാന്‍ വന്ന അമ്മക്കും അടികിട്ടി. എന്നെ അടിച്ച് അടിച്ച് കാപ്പി തണ്ട് ഒടിയാനായപ്പോള്‍ അമ്മച്ചി വീണ്ടും ഇടപ്പെട്ടു.

അദ്ദേഹം ഭയങ്കര ദേഷ്യത്തിലായിരുന്നു. എന്നോട് വീട്ടിലേക്ക് കയറേണ്ടയെന്നൊക്കെ പറഞ്ഞു. ഞാന്‍ കരഞ്ഞ് വരാന്തയുടെ സൈഡില്‍ ഇരുന്നു. ആ ഓര്‍മ എനിക്ക് ഇപ്പോഴും ഉണ്ട്,” ഷീലു എബ്രഹാം പറഞ്ഞു.

content highlight: actress sheelu abraham about her childhood experience