കേരളത്തിലേത് ഒരു പുരുഷാധിപത്യ സമൂഹമാണ്. പക്ഷെ പുറംലോകത്തേക്ക് അവര്‍ വളരെ വിദ്യാസമ്പന്നരും പുരോഗമനവാദികളുമാണ്. ഇവിടെ തന്നെയാണ് എന്റെ സിനിമകള്‍ ഓടിയതും എനിക്ക് ആദ്യമായി താരപദവി ലഭിച്ചതും. ഏതെങ്കിലും ചടങ്ങുകളിലേക്കോ ഫിലിം ഫെസ്റ്റിവലുകളിലേക്കോ എന്നെ ആരും ക്ഷണിച്ചിരുന്നില്ല. ഒരു അവാര്‍ഡിന് പോലും പരിഗണിക്കുക പോലും ചെയ്തില്ല.
![]()
90കളില്‍ ദക്ഷിണേന്ത്യയില്‍ പുറത്തിറങ്ങിയ “ജനപ്രിയ ചിത്രങ്ങളിലെ” താരമായിരുന്നു ഷക്കീല. മാദകറാണിയെന്ന് മലയാളികള്‍ അവരെ വിളിച്ചു. ഇരുട്ടില്‍ അവരുടെ സിനിമകള്‍ കാണുകയും പകല്‍വെളിച്ചത്തില്‍ അവരെ ഒറ്റപ്പെടുത്തുകയും ചെയ്തു. സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ടാണ് ഷക്കീലയും സിനിമാ ജീവിതം തുടങ്ങുന്നത്. അശ്ലീലമെന്ന് വിളിക്കപ്പെട്ട നിരവധി ചിത്രങ്ങളിലൂടെ ഷക്കീലയും താരമായി. കഴിഞ്ഞുപോയ കാലത്തോട് ഒട്ടും ഖേദമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന അവര്‍ തന്റെ ജീവിത നിലപാടുകളും അനുഭവങ്ങളും പങ്കുവെക്കുന്നു.
മലയാളത്തില്‍ മുഖ്യധാര സിനിമകളെല്ലാം ഒരോന്നായി പരാജയപ്പെടുമ്പോഴും നിങ്ങളുടെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പക്ഷെ സര്‍ക്കാര്‍ നിങ്ങളഭിനയിച്ച സിനിമകള്‍ക്ക് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തുകയുണ്ടായി ഇതിനോടുള്ള പ്രതികരണം. ?
ഈ വലിയ നടന്‍മാരുടെ സിനിമകളെല്ലാം ഞാനും കണ്ടിരുന്നു. അതിലെല്ലാം ഇപ്പറഞ്ഞ തോതില്‍ “ഗ്ലാമര്‍” രംഗങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ എന്റെ സിനിമകള്‍ മാത്രമാണ് അശ്ലീലമെന്ന് അവര്‍ മുദ്രകുത്തി. ഷക്കീല സിനിമകള്‍, ബിറ്റ് പടങ്ങള്‍ എന്നൊക്കെ പ്രചരണം അഴിച്ച് വിട്ടു. കേരളം ഒരു പുരുഷാധിപത്യ സമൂഹമായതിന്റെ പ്രശ്‌നമാണിത്. ഈ മേല്‍ക്കോയ്മ വളരെ പ്രകടമാണ്. സ്വന്തം നാട്ടിലെ നന്നായി പഠിക്കുന്ന പെണ്‍കുട്ടികളെ പോലും ഇവിടെ പ്രോത്സാഹിപ്പിക്കുന്നില്ല. പിന്നെ എങ്ങനെയാണ് അന്യ സംസ്ഥാനക്കാരിയായ ഒരു സ്ത്രീ വിജയം കൊയ്യുന്നത് ഇവിടെയുള്ളവര്‍ സഹിക്കുക. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പറയാനുണ്ട്.
നിങ്ങള്‍ സിനിമയില്‍ എത്തിയതിന് ശേഷം നിയമങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളോ നിയന്ത്രണങ്ങളോ വന്നിട്ടുണ്ടോ ?
അങ്ങനെയൊന്നുമില്ല. എനിക്ക് ശേഷം ഇത്തരം സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് അനുവദിക്കുകയില്ലെന്ന് ആളുകള്‍ പറഞ്ഞിരുന്നു. പക്ഷെ സിനിമകള്‍ ഇപ്പോഴുമുണ്ട്. ഞാന്‍ എന്തെങ്കിലും മാറ്റം സൃഷ്ടിച്ചിട്ടില്ല.
സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ എനിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം കിട്ടിയില്ലെന്ന് പലരും പറയാറുണ്ട്. അങ്ങനെ അറിയാതെ ഇത്തരം സിനിമകള്‍ ചെയ്തു തുടങ്ങി. പക്ഷെ എല്ലാവര്‍ക്കും “നല്ല സിനിമകള്‍” മാത്രം മതിയെങ്കില്‍ ഈ സിനിമകളിലെല്ലാം ആരാണ് അഭിനയിക്കുക. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളില്‍ ഒരാളായി മാത്രമേ എന്നെ ഞാന്‍ കാണുന്നുള്ളൂ. എന്റെ താരപദവി ഉയര്‍ത്തി കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല.
പണ്ടും സിനിമകളില്‍ ലൈംഗിക രംഗങ്ങള്‍ കാണിച്ചിരുന്നു. പക്ഷെ ഒരു ഘട്ടമെത്തിയപ്പോള്‍ ചില സിനിമകള്‍ക്ക് സര്‍ക്കാര്‍ “ബി ഗ്രേഡ്” സര്‍ട്ടിഫിക്കറ്റ് നല്‍കി. ഈയൊരു വേര്‍ തിരിവ് എങ്ങനെ സംഭവിക്കുന്നു ?
ഞാന്‍ നേരത്തെ പറഞ്ഞത് പോലെ കേരളത്തിലേത് ഒരു പുരുഷാധിപത്യ സമൂഹമാണ്. പക്ഷെ പുറംലോകത്തേക്ക് അവര്‍ വളരെ വിദ്യാസമ്പന്നരും പുരോഗമനവാദികളുമാണ്. ഇവിടെ തന്നെയാണ് എന്റെ സിനിമകള്‍ ഓടിയതും എനിക്ക് ആദ്യമായി താരപദവി ലഭിച്ചതും. ഏതെങ്കിലും ചടങ്ങുകളിലേക്കോ ഫിലിം ഫെസ്റ്റിവലുകളിലേക്കോ എന്നെ ആരും ക്ഷണിച്ചിരുന്നില്ല. ഒരു അവാര്‍ഡിന് പോലും പരിഗണിക്കുക പോലും ചെയ്തില്ല.
ചാനലുകളും ടാബ്ലോയിഡുകളും നിങ്ങളെ എങ്ങനെയാണ് ചിത്രീകരിച്ചത്. സമൂഹം നിങ്ങളെ എങ്ങനെ കാണുന്നുവെന്നാണ് കരുതുന്നത് ?
എല്ലാവര്‍ക്കും നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. എതിര്‍ത്തവരും എന്റെ സിനിമകള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നെ അറിയില്ലെന്ന് നടിച്ചവര്‍ പോലും എന്റെ സിനിമകള്‍ ഒളിച്ചു കണ്ടിട്ടുണ്ടാകും. ഒരു കാര്യം പറയട്ടെ, പൊതുയിടങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതലും വീട്ടിലിരിക്കാനാണ് ആഗ്രഹം. കുടുംബം, സിനിമ ഇത്ര മാത്രമേയുള്ളൂ. അത് കൊണ്ട് തന്നെ ആളുകള്‍ക്ക് എന്നോടുള്ള സമീപനം എന്താണെന്ന് അറിയില്ല.
അടുത്ത പേജില്‍ തുടരുന്നു
ഈ വലിയ നടന്‍മാരുടെ സിനിമകളെല്ലാം ഞാനും കണ്ടിരുന്നു. അതിലെല്ലാം ഇപ്പറഞ്ഞ തോതില്‍ “ഗ്ലാമര്‍” രംഗങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ എന്റെ സിനിമകള്‍ മാത്രമാണ് അശ്ലീലമെന്ന് അവര്‍ മുദ്രകുത്തി. ഷക്കീല സിനിമകള്‍, ബിറ്റ് പടങ്ങള്‍ എന്നൊക്കെ പ്രചരണം അഴിച്ച് വിട്ടു. കേരളം ഒരു പുരുഷാധിപത്യ സമൂഹമായതിന്റെ പ്രശ്‌നമാണിത്.
അഭിനയിച്ച സിനിമകള്‍ എത്രമാത്രം ലാഭം കൊയ്തുവെന്ന് ആദ്യമൊന്നും ചിന്തിച്ചിട്ടില്ലെന്നും ഇക്കാര്യം തിരിച്ചറിയാന്‍ വൈകിയെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞതായി കണ്ടു, തിരിഞ്ഞ് നോക്കുമ്പോള്‍ എന്ത് തോന്നുന്നു. ?
സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ എനിക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം കിട്ടിയില്ലെന്ന് പലരും പറയാറുണ്ട്. അങ്ങനെ അറിയാതെ ഇത്തരം സിനിമകള്‍ ചെയ്തു തുടങ്ങി. പക്ഷെ എല്ലാവര്‍ക്കും “നല്ല സിനിമകള്‍” മാത്രം മതിയെങ്കില്‍ ഈ സിനിമകളിലെല്ലാം ആരാണ് അഭിനയിക്കുക. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളില്‍ ഒരാളായി മാത്രമേ എന്നെ ഞാന്‍ കാണുന്നുള്ളൂ. എന്റെ താരപദവി ഉയര്‍ത്തി കാണിക്കാന്‍ ആഗ്രഹിക്കുന്നില്ല.
സിനിമാ ലോകത്ത് സ്ത്രീകള്‍ക്കുള്ള സ്ഥാനമെന്താണ് ?
എല്ലാം പഴയ പോലെ തന്നെ, ഒന്നും മാറിയിട്ടില്ല. പക്ഷെ ഒരു കാര്യത്തില്‍ ഇന്നത്തെ നായികമാര്‍ ഭാഗ്യവതികളാണ്. കുറച്ചുകാലം മാത്രമേ അവസരം ലഭിക്കുകയുള്ളൂ എങ്കിലും നന്നായി പണമുണ്ടാക്കാന്‍ കഴിയുമായിരുന്നു. നല്ല കുടുംബവും ലഭിക്കും. എന്റെ കാലത്ത് ഇതൊന്നുമില്ലായിരുന്നു. ധാരാളം ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ സഹോദരങ്ങളുടെ അങ്ങനെ നിരവധി. ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്.
രണ്ടായിരത്തില്‍ നിങ്ങളുടെ സിനിമകള്‍ നിരോധിക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ആരെങ്കിലും കൂടെ നിന്നിരുന്നോ ? വനിതാ സംഘടനകള്‍ എന്ത് നിലപാടാണ് സ്വീകരിച്ചത് ?
കഥകള്‍ കേട്ടതിന് ശേഷം പറ്റുമെങ്കില്‍ മാത്രമേ റോളുകള്‍ ഏറ്റെടുക്കാറുള്ളൂ. കഥയ്ക്കനുസരിച്ച് മാത്രമേ ഷൂട്ട് ചെയ്യുകയുള്ളൂ. ഒരു സിനിമയില്‍ പുരോഹിതയുടെ വേഷം ചെയ്തിരുന്നു. വളരെ കഠിനാദ്ധ്വാനം ചെയ്താണ് അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്. സിനിമ കണ്ടിറങ്ങിയ എന്റെ മെയ്ക്ക് അപ്പ് മാന്‍ എന്നോട് പറഞ്ഞത് ഒരു രംഗത്തില്‍ മാത്രമേ പുരോഹിതയുടെ വേഷത്തില്‍ ഞാന്‍ ഉള്ളൂവെന്നും ബാക്കി സിനിമ സ്ത്രീകളുടെ നഗ്‌ന രംഗങ്ങളാണെന്നുമാണ്.
എന്നെ ആരും പിന്തുണച്ചില്ല. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒരു സ്ത്രീസംഘടനയും പുരുഷസംഘടനയും മുന്നോട്ടു വന്നില്ല. എന്റെ സിനിമകള്‍ തിയറ്ററില്‍ ഹൗസ് ഫുളളായി ഓടുമ്പോള്‍ 10 രൂപ ടിക്കറ്റിനു പോലും സര്‍ക്കാര്‍ ടാക്‌സ് ഏര്‍പ്പെടുത്തി. എന്നെ ഉപയോഗിച്ച് പണം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മുഖ്യധാര അഭിനേതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദമാവാം എന്റെ സിനിമകള്‍ക്കെതിരെ തിരിയാന്‍ കാരണം. നിങ്ങള്‍ കേട്ടപോലെ തന്നെയാണ് ഇതിനെ കുറിച്ച് ഞാനും അറിഞ്ഞത്. ഒരു സൂപ്പര്‍ഹീറോ പോലും എന്നെ വിളിച്ചിരുന്നില്ല. അതാണ് സത്യം. ഈ സംഭവത്തെ കുറിച്ച് ഇപ്പോള്‍ കുറേ കഥകള്‍ പ്രചരിക്കുന്നുണ്ട്.
സെന്‍സര്‍ഷിപ്പ് സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. കഥകള്‍ കേട്ടതിന് ശേഷം പറ്റുമെങ്കില്‍ മാത്രമേ റോളുകള്‍ ഏറ്റെടുക്കാറുള്ളൂ. കഥയ്ക്കനുസരിച്ച് മാത്രമേ ഷൂട്ട് ചെയ്യുകയുള്ളൂ. ഒരു സിനിമയില്‍ പുരോഹിതയുടെ വേഷം ചെയ്തിരുന്നു. വളരെ കഠിനാദ്ധ്വാനം ചെയ്താണ് അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചത് മറ്റൊന്നാണ്. സിനിമ കണ്ടിറങ്ങിയ എന്റെ മെയ്ക്ക് അപ്പ് മാന്‍ എന്നോട് പറഞ്ഞത് ഒരു രംഗത്തില്‍ മാത്രമേ പുരോഹിതയുടെ വേഷത്തില്‍ ഞാന്‍ ഉള്ളൂവെന്നും ബാക്കി സിനിമ സ്ത്രീകളുടെ നഗ്‌ന രംഗങ്ങളാണെന്നുമാണ്.
ആ ദിവസം എന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടായി. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം വൈകീട്ട് പത്രക്കാരെ വിളിച്ച് മലയാളത്തില്‍ ഇനി അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ചു. അഡ്വാന്‍സ് വാങ്ങിയ 23 സിനിമകളുടെ പണം തിരിച്ചുനല്‍കി. സ്വന്തം സിനിമകള്‍ കാണാന്‍ സമയമില്ലാത്തതാണ് പ്രശ്‌നം. സമയം ഉണ്ടായിരുന്നെങ്കില്‍ എല്ലാം കാണുമായിരുന്നു. സിനിമയില്‍ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ തിരുകികയറ്റിയ മറ്റുള്ളവരില്‍ നിന്നാണ് ഞാനറിയുന്നത്.
ഇതിന് ആരെയാണ് ഞാന്‍ പഴി പറയേണ്ടത് ? സര്‍ക്കാരിനെയാണോ അതോ സംവിധായകനെയോ. എല്ലാവരും ഉത്തരവാദികളാണ്.
ഷക്കീലയുടെ മുഖം ഉപയോഗിച്ചാണ് കേരളത്തില്‍ അഡള്‍ട്ട് ചിത്രങ്ങള്‍ വിറ്റഴിച്ചത്. ആ സമയത്ത് വേതനത്തെ കുറിച്ചുപോലും ചിന്തിച്ചില്ല. അല്ലെ ?
അടുത്ത പേജില്‍ തുടരുന്നു
എല്ലാവര്‍ക്കും നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ട്. എതിര്‍ത്തവരും എന്റെ സിനിമകള്‍ ആസ്വദിച്ചിട്ടുണ്ട്. എന്നെ അറിയില്ലെന്ന് നടിച്ചവര്‍ പോലും എന്റെ സിനിമകള്‍ ഒളിച്ചു കണ്ടിട്ടുണ്ടാകും. ഒരു കാര്യം പറയട്ടെ, പൊതുയിടങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കൂടുതലും വീട്ടിലിരിക്കാനാണ് ആഗ്രഹം. കുടുംബം, സിനിമ ഇത്ര മാത്രമേയുള്ളൂ.
ആ സമയത്ത് ഞാനൊരു മാനേജറെ നിര്‍ത്തിയിരുന്നു. വീട്ടില്‍ പോകാന്‍ പോലും സമയം ലഭിച്ചിരുന്നില്ല. ആഴ്ചയില്‍ ഒരിക്കല്‍ അമ്മയെ കാണാന്‍ കഴിയുന്നത് തന്നെ വലിയ കാര്യമായിരുന്നു. മലയാളസിനിമ വിട്ടതിന് ശേഷം അമ്മയോട് ഞാന്‍ പണംചോദിച്ചിരുന്നു. പക്ഷെ എല്ലാം സഹോദരി കൊണ്ടു പോയിരുന്നു. അപ്പോഴാണ് പണത്തെ കുറിച്ച് ഞാന്‍ ആലോചിച്ചത്. ഒന്നും സമ്പാദിച്ചില്ലെന്നത് എന്റെ തെറ്റായിരുന്നു.
തിരിഞ്ഞ് നോക്കുമ്പോള്‍ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു ?
എല്ലാവരും എന്നോട് ചോദിച്ചത് ഇത്തരം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുണ്ടോ എന്നാണ്. എല്ലാ മാഗസിനുകളുടെയും ആദ്യം ചോദ്യം ഇതാണ്. ഒരു ഖേദവുമില്ല. പല താരങ്ങളെയും അവര്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരിലാണ് തിരിച്ചറിയുന്നത്. പക്ഷെ ഷക്കീലയെ അറിയാത്തവര്‍ ആരാണുള്ളത്. അത് കൊണ്ട് ഒരു ഖേദവുമില്ല. എല്ലാം സന്തോഷ നിമിഷങ്ങളായിരുന്നു. പണത്തിന്റെ കാര്യത്തില്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു. അവരെ വിശ്വസിച്ചു എന്നത് എന്റെ തെറ്റായിരുന്നു.
എനിക്കെതിരെ തിരുനെല്‍വേലിയില്‍ ഒരു കേസുണ്ടായിരുന്നു. ഗ്ലാമര്‍ ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ലഭിച്ച ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത്. പിന്നെ എന്തിനാണ് എനിക്കെതിരെ കേസ് ? കേസ് രണ്ടു വര്‍ഷം നീണ്ടു. വര്‍ഷത്തില്‍ രണ്ടുതവണ തിരുനെല്‍വേലിയിലുള്ള കോടതിയില്‍ ഹാജരാകേണ്ടി വന്നു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് കോടതി ചേരുക. അതിന് ശേഷം കൊടൈക്കനാലിലേക്കോ ഊട്ടിയിലേക്കോ പോകും. ഞാനതെല്ലാം ഉല്ലാസ യാത്രകളാക്കി.
കോടതിയില്‍ ബുര്‍ഖ ധരിച്ചാണ് ഞാന്‍ പോയിരുന്നത്. ആദ്യം പോയപ്പോള്‍ ഞാന്‍ ബുര്‍ഖ ധരിച്ചിരുന്നില്ല. അത് കൊണ്ട് കോടതിവളപ്പില്‍ വന്‍ജനക്കൂട്ടമായിരുന്നു. പക്ഷെ സിനിമയില്‍ ശരീരഭാഗങ്ങള്‍ കാണിക്കുന്ന ഷക്കീലയും റോജയും ഭൂവനേശ്വരിയും എന്ത് കൊണ്ട് കോടതിയില്‍ ബുര്‍ഖ ഇടുന്നുവെന്ന് അവര്‍ ചോദിച്ചു. പക്ഷെ മുസ്‌ലിമായ ഞാന്‍ ബുര്‍ഖ ധരിക്കുന്നതില്‍ എന്താണ് പ്രശ്‌നം. എന്റെ വീട്ടുകാരും ബുര്‍ഖ ധരിക്കാറുണ്ട്. ഏതെങ്കിലും പണതട്ടിപ്പു കേസിലെ പ്രതിയല്ല ഞാന്‍. ഞാന്‍ ഇനിയും ബുര്‍ഖ ധരിക്കും പറയാനുള്ളവര്‍ പറയട്ടെ. ഏതോ വേലയും കൂലിയും ഇല്ലാത്തവന്‍ നല്‍കിയ പരാതി കാരണമാണ് ഇങ്ങനെ കോടതി കയറി ഇറങ്ങേണ്ടി വന്നത്.
സില്‍ക്ക് സ്മിതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എനിക്ക് വേണ്ടത സൗന്ദര്യമോ ശരീരഭംഗിയോ ഇല്ല. സമയത്തിന്റെ മാത്രം കാര്യമാണിത്. കാണാന്‍ വലിയ ഭംഗിയൊന്നും വേണ്ട. ഭാഗ്യവും അല്‍പംകഴിവും പിന്നെ സമയവും ശരിയായാല്‍ മതി. ശരിയായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താം. പലപ്പോഴും അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് വിധേയമാകേണ്ടി വരും.
തമിഴ്‌നാട്ടില്‍ നിരവധി വനിതാ സംഘടനകളുണ്ട് അവരുമായുള്ള ബന്ധം? കൂടാതെ നിര്‍ഭയ സംഭവത്തോടുള്ള പ്രതികരണം ?
സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ഈ ഫെമിനിസ്റ്റുകളെല്ലാം ഒരു പണിയുമില്ലാത്തവരാണ്. സ്വന്തംവീട്ടില്‍ ഭര്‍ത്താവിനോടാണ് ആദ്യം അവകാശം പോരാട്ടം നടത്തേണ്ടത്. നിങ്ങള്‍ക്കതിന് നൂറുശതമാനം അവകാശമുണ്ട്. അല്ലാതെ വേറെ ഏതെങ്കിലും പുരുഷന്‍മാരോട് അവകാശം ചോദിച്ച് കലഹിച്ചിട്ടെന്ത് കാര്യം. ആദ്യം സ്വന്തം തെളിയിക്കൂ. ഇത്തരത്തില്‍ നേട്ടങ്ങള്‍ കൈവരിച്ചയാളാണ് കല്‍പന ചൗള. അവകാശങ്ങള്‍ക്ക് വേണ്ടി നിലവിളി കൂട്ടാതെ അങ്ങനെ എന്തെങ്കിലും ചെയ്യണം.
ഭര്‍ത്താവുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ബന്ധം ഉപേക്ഷിക്കുന്നു. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ വിവാഹംചെയ്യുകയും ഭര്‍ത്താവിനോട് മാറാന്‍ പറയുകയും ചെയ്യുന്നു. അവരിതെങ്ങനെ അംഗീകരിക്കും. സ്ത്രീയെന്ന നിലയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ആരും സഹായിക്കാനെത്തിയിരുന്നില്ല. ആരോടും സഹായം അഭ്യര്‍ത്ഥിച്ചതുമില്ല. അവര്‍ എന്നെ ഒഴിവാക്കിയെന്നല്ല. ഞാനവരെ സമീപിച്ചിരുന്നെങ്കില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.
ഒരു ശരാശരി സ്ത്രി അവരുടെ വീടുകളില്‍ ഭര്‍ത്താവില്‍ നിന്നും അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ട്. ഞാനറിയുന്ന സ്ത്രീകളെല്ലാം തൊഴിലെടുക്കുന്നവരാണ്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരാണ്.
ബലാല്‍സംഗം വളരെ ഗുരുതരമായ ക്രിമിനല്‍കുറ്റമാണ്. യു.എ.ഇ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബലാല്‍സംഗക്കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്നും മനസിലാക്കിയിരുന്നു. അങ്ങനെയാണെങ്കില്‍ മാനഭംഗം ഉണ്ടാവുകയില്ല. ഇവിടെ പ്രതികളെ നിങ്ങള്‍ക്കറിയാം എന്നിട്ടും കോടതികളില്‍ വെറുതെ സമയം പാഴാക്കുകയാണ്.
അടുത്ത പേജില്‍ തുടരുന്നു
എന്റെ സിനിമകള്‍ “ബി ഗ്രേഡ്” ആണെന്നാണ് പറയുന്നത്. അതില്‍ ആരെങ്കിലും മിനിസ്‌കേര്‍ട്ട് ധരിച്ചാല്‍ സെന്‍സര്‍ ബോര്‍ഡ് അതു തെറ്റാണെന്ന് പറയും. പക്ഷെ ഈയിടെ പുറത്തിറങ്ങിയ “ബില്ല”യില്‍ ബിക്കിനി രംഗങ്ങള്‍ ഉണ്ടായിരുന്നു. അതുപ്രശ്‌നമില്ലെന്നാണ്.
സിനിമയിലെത്താന്‍ ആഗ്രഹിക്കുന്ന പുതുമുഖ നായികമാര്‍ക്ക് എന്തൊക്കെ പ്രതീക്ഷയാണുള്ളത്. ചൂഷണം ചെയ്യപ്പെടുമെന്ന സാഹചര്യമുണ്ടോ ?
അങ്ങനെയല്ല. സില്‍ക്ക് സ്മിതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എനിക്ക് വേണ്ടത സൗന്ദര്യമോ ശരീരഭംഗിയോ ഇല്ല. സമയത്തിന്റെ മാത്രം കാര്യമാണിത്. കാണാന്‍ വലിയ ഭംഗിയൊന്നും വേണ്ട. ഭാഗ്യവും അല്‍പംകഴിവും പിന്നെ സമയവും ശരിയായാല്‍ മതി. ശരിയായ മാര്‍ഗങ്ങളിലൂടെ സഞ്ചരിച്ചാല്‍ നിങ്ങള്‍ക്ക് ലക്ഷ്യത്തിലെത്താം. പലപ്പോഴും അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് വിധേയമാകേണ്ടി വരും.
ഞാന്‍ എങ്ങനെയാണ് സിനിമയില്‍ പ്രവേശിച്ചത്. ഞാന്‍ പത്താംക്ലാസ് തോറ്റതാണ്. ഒരു അഡ്ജസ്റ്റ്‌മെന്റും ഞാന്‍ നടത്തിയിട്ടില്ല. ശരിയായ വഴിയിലൂടെ മാത്രമേ സഞ്ചരിക്കാവൂ. സിനിമയിലെത്താന്‍ മോശം ഏജന്റുമാരെ സമീപിക്കരുത്.
സില്‍ക്ക് സ്മിതക്കും നിങ്ങള്‍ക്കുമിടയില്‍ സിനിമയില്‍ സ്ത്രീശരീരത്തെ അവതരിപ്പിക്കുന്നതില്‍ മാറ്റം വന്നിട്ടുണ്ട്. ഇത് എന്തു മാറ്റമാണ് വരുത്തിയത് ?
ഇടുന്ന വസ്ത്രത്തിന്റെ നീളമാണ് കുറഞ്ഞത്. അതു ബിക്കിനി വലിപ്പം വരെയായി കുറഞ്ഞു.
എന്ത് കൊണ്ടാണ് ഇത്തരം സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് “ബി ഗ്രേഡ്” സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല ?
അതു തന്നെയാണ് നിങ്ങളും പൊതുജനങ്ങളും ചോദിക്കേണ്ടത്. എന്റെ സിനിമകള്‍ “ബി ഗ്രേഡ്” ആണെന്നാണ് പറയുന്നത്. അതില്‍ ആരെങ്കിലും മിനിസ്‌കേര്‍ട്ട് ധരിച്ചാല്‍ സെന്‍സര്‍ ബോര്‍ഡ് അതു തെറ്റാണെന്ന് പറയും. പക്ഷെ ഈയിടെ പുറത്തിറങ്ങിയ “ബില്ല”യില്‍ ബിക്കിനി രംഗങ്ങള്‍ ഉണ്ടായിരുന്നു. അതുപ്രശ്‌നമില്ലെന്നാണ്.
എന്റെ സിനിമകളില്‍ പകുതിയില്‍ വെച്ച് അവര്‍ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ കാണിച്ചു. അത് തെറ്റായിരുന്നു. ഹിന്ദിയിലും തമിഴിലുമെല്ലാം നായികമാര്‍ ബിക്കിനി രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇവക്കെല്ലാം എങ്ങനെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഒരു അസോസിയേഷന്‍ രൂപീകരിച്ച് ഇതെല്ലാം ചോദ്യം ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്.
എം.ജി.ആര്‍ സിനിമകളില്‍ പോലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ നഗ്നത കാണിച്ചിരുന്നു ?
അതിനെല്ലാം ഒരുഭംഗി ഉണ്ടായിരുന്നു. ആവശ്യമായിടത്ത് മാത്രമേ നഗ്നത കാണിച്ചിരുന്നുള്ളൂ. എന്റെ സിനിമകളില്‍ പകുതിയില്‍ വെച്ച് അവര്‍ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ കാണിച്ചു. അത് തെറ്റായിരുന്നു. ഹിന്ദിയിലും തമിഴിലുമെല്ലാം നായികമാര്‍ ബിക്കിനി രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇവക്കെല്ലാം എങ്ങനെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഒരു അസോസിയേഷന്‍ രൂപീകരിച്ച് ഇതെല്ലാം ചോദ്യം ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത്.
എനിക്ക് ചോദിക്കാനുള്ളത് എന്തിനാണ് എന്റെ സിനിമകളെ അപകീര്‍ത്തിപ്പെടുത്തുകയും ഇത്തരം സിനിമകള്‍ക്ക് അനുമതി നല്‍കിയതെന്നുമാണ്.
നിരവധിപേര്‍ നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യാനെത്തുന്നു അവരുടെയെല്ലാം ഉദ്ദേശ്യം എന്താണെന്നാണ് കരുതുന്നത് ?
എന്നെക്കുറിച്ചുള്ള കഥകളെഴുതി വില്‍ക്കുക എന്ന ഉദ്ദേശ്യം മാത്രമാണുള്ളത്. എഴുതുന്നവര്‍ക്കും വായനക്കാര്‍ക്കും ഇതെല്ലാം നേരമ്പോക്കാണ്. സിനിമയില്‍ കയറിയതിനെ കുറിച്ച് എത്രതവണ ഞാന്‍ പറഞ്ഞു മടുത്തു. ഏതു പുസ്്തകമെടുത്ത് വായിച്ചാലും ഇതു കാണാന്‍കഴിയും.
സിനിമയെ കുറിച്ചു മാത്രമാണോ അവര്‍ ചോദിക്കാറുള്ളത് ?
അതിനെ കുറിച്ച് ചോദിച്ചാണ് എല്ലാവരും തുടങ്ങുക. പിന്നെ സിനിമാലോകത്തെ മറ്റുസ്ത്രീകളെ കുറിച്ചു ചോദിക്കും. മറ്റു സ്ത്രീകളെ കുറിച്ച് ഞാന്‍ സംസാരിക്കാറില്ല. ഖുശ്ബു അങ്ങനെ പറഞ്ഞെന്നും പ്രതികരണമെന്താണെന്നും ചോദിക്കും. അവര്‍ക്കിഷ്ടമുള്ളത് പറഞ്ഞുവെന്ന് ഞാന്‍ മറപടി നല്‍കും. അല്ലാതെന്ത് പറയാന്‍. വിവാദങ്ങളെ ഭയന്ന് ഒന്നും പറയാതിരിക്കാറില്ല. എനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയാറുണ്ട്.
കടപ്പാട് : ദളിത് ക്യാമറ
