നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന് അറിയിച്ചതിന് പിന്നാലെ മറ്റൊരു കുറിപ്പുമായി നടി സാമന്ത. ദിവസങ്ങള്‍ക്ക് ശേഷമാണ് തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ താരം ഒരു പോസ്റ്റിടുന്നത്.

നഷ്ടപ്രണയത്തെക്കുറിച്ചുള്ള കുറിപ്പാണ് സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വെളുത്ത കോട്ടണ്‍ ഗൗണ്‍ ധരിച്ചുള്ള ചിത്രമാണ് സാമന്ത ആരാധകരുമായി പങ്കുവച്ചത്.

‘നഷ്ടപ്രണയത്തിന്റെ ഗാനങ്ങള്‍…. പര്‍വതങ്ങളിലും പാറക്കെട്ടുകളിലും കുന്നിന്‍ ചരിവുകളിലും തഴുകിവരുന്ന തണുത്തു മരവിച്ച കാറ്റിന്റെ ശബ്ദം… നഷ്ടപ്പെട്ടതും തിരിച്ചുകിട്ടിയതുമായ ചിത്രങ്ങളുടെ പാട്ടുകള്‍… താഴ്‌വരയില്‍ അലയടിക്കുന്ന നഷ്ടപ്രണയത്തിന്റെ വിഷാദഗാനം… പഴയ ബംഗ്ലാവുകളുടെ പടവുകളിലും ഇടവഴികളിലും കാറ്റ് മുഴങ്ങുകയാണ്,’ എന്നായിരുന്നു സാമന്ത കുറിച്ചത്.

സാമന്തയുടെ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നത് നിരാശയാണെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. എന്തായാലും സാമന്തയുടെ ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Content Highlight: Actress Samantha Post About Old Love Viral