പൗരത്വ ഭേദഗതി വിഷയത്തില്‍ വീണ്ടും നിലപാടറിയിച്ച് നടി നിമിഷ സജയന്‍. അഭിനേതാവ് എന്നതിലുപരി താനൊരു ഇന്ത്യന്‍ പൗരയാണെന്നും പ്രതിഷേധിച്ചതിന്റെ പേരില്‍ എന്ത് മോശം അഭിപ്രായം വന്നാലും അത് കാര്യമാക്കുന്നില്ലെന്നും നിമിഷ പറഞ്ഞു.

സമാധാനപരമായ അന്തരീക്ഷം നഷ്ടപ്പെടുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും രാജ്യത്ത് പുകയുന്ന എല്ലാ പ്രശ്‌നങ്ങളും വേദനിപ്പിക്കുന്നതാണെന്നും നിമിഷ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പലപ്പോഴും കലാകാരന്മാര്‍ ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാറാണ് പതിവ്. എന്നാല്‍ നമ്മളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

പ്രതിഷേധം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും രേഖപ്പെടുത്തിയവരുണ്ട്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. തിരക്കുകള്‍ കാരണം പ്രതിഷേധിക്കാന്‍ കഴിയാത്തവരെ കുറ്റപ്പെടുത്താനാവില്ല’, നിമിഷ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി വിഷയത്തിലെ തന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് എറണാകുളത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും നിമിഷ പറഞ്ഞു. എല്ലാവരും തുല്യരായി ഒരുമയോടെ നില്‍ക്കുന്ന നാളാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ നിമിഷ കൂട്ടിച്ചേര്‍ത്തു.