സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി നസ്രിയ നസീം. ഫോട്ടോകളും ചെറിയ വീഡിയോകളുമായി ഇന്‍സ്റ്റഗ്രാമിലാണ് താരം കൂടുതല്‍ സജീവമാകാറുള്ളത്. ഡാന്‍സും പാട്ടും ഡബ്‌സ്മാഷുമെല്ലാം ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്.

ഇപ്പോള്‍ വാപ്പയ്‌ക്കൊപ്പമുള്ള പുതിയ വീഡിയോയുമാണ് നസ്രിയ എത്തിയിരിക്കുന്നത്. നസ്രിയയുടെ വാപ്പ നസീമിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തോടൊപ്പം ചെയ്ത ഡബ്‌സ്മാഷ് വീഡിയോയുമാണ് നടി എത്തിയിരിക്കുന്നത്.

മുറി വൃത്തിയാക്കി വെക്കാന്‍ പറഞ്ഞതല്ലേ, എന്നിട്ട് എന്താണ് ഇങ്ങനെ കിടക്കുന്നത് എന്ന ഡയലോഗിന് ലിപ് സിങ്ക് ചെയ്യുന്ന നസ്രിയയെയും അതിന് കൊച്ചുകുട്ടികളെ പോലെ മറുപടി പറയുന്ന നസീമിനെയും വീഡിയോയില്‍ കാണാം. വീഡിയോയുടെ അവസാനം നസ്രിയ കാര്യമൊക്കെ മറന്ന് പൊട്ടിച്ചിരിക്കുകയാണ്.

നിങ്ങളെ പോലെ ആരുമില്ല വാപ്പ, ജന്മദിനാശംസകള്‍, ലവ് യു എന്നീ വാചകങ്ങളോടെയാണ് നസ്രിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

തൊട്ടുപിന്നാലെ തന്നെ വീഡിയോക്ക് കമന്റുമായി ദുല്‍ഖര്‍ സല്‍മാന്‍ എത്തി. വാപ്പ കുഞ്ഞിക്ക് ജന്മദിനാശംസകളെന്നാണ് ദുല്‍ഖര്‍ എഴുതിയത്.


Content Highlight: Actress Nazriya Nazim’s funny video with her dad, Dulquer Salmaan comments