കല്യാണരാമന്‍ എന്ന ചിത്രത്തിലെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവെച്ച് നടി നവ്യ നായര്‍. ചിത്രത്തിലെ ഡാന്‍സ് രംഗങ്ങളെ കുറിച്ചാണ് നവ്യ നായര്‍ പറയുന്നത്.
കല്യാണരാമനില്‍ കുഞ്ചാക്കോ ബോബനും ദിലീപും നവ്യ നായരുമുള്ള ‘തിങ്കളേ പൂതിങ്കളേ’ എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിനെ കുറിച്ചാണ് അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍ നവ്യ നായര്‍ സംസാരിക്കുന്നത്.
‘ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത് ചെയ്ത സിനിമയാണ് കല്യാണരാമന്‍. ആ സിനിമയില്‍ കാണുന്ന അതേ കളിയും ചിരിയുമായിരുന്നു സെറ്റിലും.
ദിലീപേട്ടന് ഡാന്‍സ് കളിക്കാന്‍ വലിയ ചമ്മലാണ്. ഡാന്‍സ് മാസ്റ്ററെ കാണുമ്പോള്‍ തന്നെ ദിലീപേട്ടന്‍ പതുക്കെ ഒളിച്ചു പോകാനൊക്കെ നോക്കും. ആരും കാണാതെ പോകാനാണ് നോക്കുന്നത്. ആള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണിതൊക്കെ.
അതുമാത്രമല്ല, ഒപ്പം ചാക്കോച്ചേട്ടനും (കുഞ്ചാക്കോ ബോബന്‍) ഉണ്ടല്ലോ ഡാന്‍സിന്. അതാണെങ്കിലോ പറയുന്നതിന് മുന്‍പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനവും,’ നവ്യ നായര്‍ പറഞ്ഞു.
Content Highlight: Actress Navya Nair about Kunchacko Boban and Dileep in Kalyanaraman movie and their dance-viral video
