കൊച്ചി: തങ്ങളുടെ പ്രണയവിവാഹത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മേനക-സുരേഷ് ദമ്പതികള്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ ഇരുവരുടെയും അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വിവാഹത്തിന് കുടുംബത്തില്‍ നിന്ന് അങ്ങനെ എതിര്‍പ്പുകളൊന്നുമുണ്ടായിട്ടില്ലെന്നും വളരെ വിശാല ചിന്താഗതിയുള്ളയാളാണ് തന്റെ അമ്മയെന്നും പറയുകയാണ് മേനക.

‘അമ്മ വളരെ ബ്രോഡ് മെന്‍ഡുള്ളയാളാണ്. അമ്മയ്ക്ക് യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. ആകെയുണ്ടായിരുന്ന ആശങ്ക, രണ്ടുപേരും സിനിമയിലാണ്. നാളെ സിനിമയില്‍ നിന്ന് പോയാല്‍ എന്താണ് മറ്റൊരു സ്ഥിര വരുമാനം എന്നത് മാത്രം നോക്കണം എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്.

അമ്മയോട് ഞാന്‍ ഒരു വാക്ക് മാത്രമെ പറഞ്ഞിട്ടുള്ളു. എന്റെ ജീവിതം ഇങ്ങനെയായിപ്പോയി എന്ന് പറഞ്ഞ് അമ്മയുടെ അടുത്ത് വരുന്ന ഒരു സാഹചര്യം ഉണ്ടാക്കില്ലെന്ന് അമ്മയോട് പറഞ്ഞിരുന്നു ഞാന്‍.

അമ്മയ്ക്ക് വലിയ സന്തോഷമാണ്. എന്റെ അനിയന്‍ വിവാഹം കഴിച്ചത് ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നാണ്. സ്‌നേഹം ഉണ്ടെങ്കില്‍ അവിടെ അമ്മ എന്നും പിന്തുണയുമായി നില്‍ക്കും.

എല്ലാ കാര്യങ്ങളും അമ്മയോട് പറയാന്‍ കഴിയും. ഇന്നത്തെ കുട്ടികളുടെ വസ്ത്രധാരണത്തിലൊന്നും അമ്മ ഇടപെടാറെയില്ല. അത് ചെയ്യാന്‍ പാടില്ല, ഇത്‌ചെയ്യാന് പാടില്ല, മുടി സ്‌ട്രെയിറ്റ് ചെയ്യരുത് എന്നൊന്നും അമ്മ പറയില്ല.

സിനിമയ്ക്ക് പോകണമെങ്കില്‍ ആദ്യം ഇറങ്ങുന്നത് എന്റെ അമ്മയാണ്. ആദ്യം തന്നെ ഡ്രസ്സൊക്കെ ചെയ്ത് അമ്മ ഇറങ്ങും. എന്നെ വിളിച്ചില്ല, എന്നാലും ഞാനും വരുമെന്നൊക്കെ പറഞ്ഞാണ് ഇറങ്ങുന്നത്. എല്ലാ തരം ആള്‍ക്കാരോടും ഇണങ്ങുന്ന പ്രകൃതമാണ് അമ്മയ്ക്ക്.

തങ്ങളുടെ പ്രണയമറിഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞ മുന്നറിയിപ്പിനെപ്പറ്റിയും മേനക തുറന്നുപറഞ്ഞിരുന്നു.

‘ഞാനൊരുകാര്യം പറയാം കൊച്ചേ. നിന്നെ എനിക്ക് അറിയാം. നിന്റെ കുടുംബത്തിനെയും അറിയാം.

അവനെയും എനിക്കറിയാം. അവന്റെ കുടുംബത്തിനെയും അറിയാം. പക്ഷെ ഇത് ശരിയാവുല്ല. കെട്ടി രണ്ടാമത്തെ ദിവസം നിങ്ങള്‍ തെറ്റിപ്പിരിയും. അതുകൊണ്ട് വേണ്ട. ഞാന്‍ നിന്റെ നന്മയ്ക്ക് വേണ്ടി പറയുകയാണ്’, എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actress  Menaka About Her Mother