അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിന്റെ തിളങ്ങുന്ന താരമായിരുന്ന ലിസിയും പ്രിയദര്‍ശനും സിനിമയെ അത്ര കണ്ട് അടുത്തറിഞ്ഞവരായിരുന്നു. അതുകൊണ്ട് തന്നെ കല്യാണിയുടെ കുട്ടിക്കാലവും സിനിമയുടെ വെള്ളിവെളിച്ചത്തെ ചുറ്റിപ്പറ്റിയായിരുന്നു.

ഒടുവില്‍ അച്ഛനമ്മമാരുടെ അതേ പാതയില്‍ മകളും സിനിമയില്‍ എത്തി. എന്നാല്‍ താന്‍ സിനിമയിലെത്തിയതിന് ഒരു കാരണമുണ്ടെന്ന് പറയുകയാണ് കല്യാണി. അത് എല്ലാവരും കരുതുന്നതുപോലെ സിനിമയെന്ന ഗ്ലാമര്‍ലോകം കണ്ടിട്ടല്ലെന്നും താരം പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ സിനിമാ മോഹത്തെ കുറിച്ചും സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചും താരം മനസുതുറന്നത്.

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ ഹൃദയത്തിലാണ് കല്യാണി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പിലാണ് കല്യാണി തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വാചാലയായത്.

‘ഇന്നലെ ഹൃദയം സിനിമയിലുള്ള എന്റെ ഭാഗങ്ങളുടെ ഷൂട്ടിങ് തീര്‍ന്നു. ഞാനെന്തുകൊണ്ടാണ് സിനിമാ ഇന്‍ഡസ്ട്രിയുടെ ഭാഗമാവാന്‍ ആഗ്രഹിച്ചതെന്ന് പലര്‍ക്കും അറിയില്ല. അത് എല്ലാവരും കരുതുന്ന പോലെ സിനിമയുടെ ഗ്ലാമറസായ ലോകം കണ്ടിട്ടല്ല.

Content Highlight: Actress Kalyani Priyadarshan About Her Cinima Career