ബാലതാരമായെത്തി ഇപ്പോള്‍ മലയാളത്തിലെ യുവനടിമാരുടെ നിരയിലേക്ക് വളര്‍ന്നുവരുന്ന താരമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. നര്‍മ്മം കലര്‍ന്ന ക്യാപ്ഷനുകളോടെ എസ്തര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഈയിടെ പുറത്തുവന്ന എസ്തറിന്റെ ചില ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ആ ഫോട്ടോ ഷൂട്ട് നടക്കുന്ന സമയത്ത് പറ്റിയ ചില ചെറിയ അബദ്ധങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി.

ഫോട്ടോയും വീഡിയോകളുമായി പത്തോളം ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ഇതില്‍ ഷൂട്ട് കഴിഞ്ഞ് തളര്‍ന്നിരിക്കുന്നതും സാരിയുടത്ത് ഷൂട്ടിനായി നില്‍ക്കുമ്പോള്‍ വീഴാന്‍ പോകുന്നതും ഹൈ ഹീല്‍സ് ചെരുപ്പിട്ട് നടക്കാന്‍ ബുദ്ധിമുട്ടുന്നതുമെല്ലാമുണ്ട്. രസകരമായ കുറിപ്പും ഇതിനൊപ്പം എസ്തര്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ചു പോയിരുന്നു (സത്യത്തില്‍ തുടക്കം തൊട്ടേ ഞാന്‍ അങ്ങനെയായിരുന്നു) പിന്നെയിതാ ഷൂസ് ഒക്കെയിട്ട് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.


Content Highlight: Actress Esther Anil shares bloopers from her recent photoshoot