ദൃശ്യം 3 യും ലോകഃ ചാപ്റ്റര്‍ 2വും പോലെ മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കത്തനാര്‍. ജയസൂര്യ നായകനാകുന്ന ചിത്രം മലയാള ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായാണ് ഒരുങ്ങുന്നത് എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഗോകുലം മൂവീസിന്റെ ബാനറില്‍ 75 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പതിനഞ്ചോളം ഭാഷകളിലാവും പുറത്തിറങ്ങുക എന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

കത്തനാര്‍ ടീം. Photo: Rojin Thomas/ instagram.com
ഇതിനോടകം തന്നെ ഏകദേശം 212 ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്‌സിന്റെ തിരക്കിലാണെന്നും ഉടന്‍ തിയേറ്ററുകളിലെത്തുമെന്നും അറിയിച്ചിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമൊന്നും കത്തനാര്‍ ടീമിന്റെ ഭാഗത്തുനിന്നും ലഭിച്ചിരുന്നില്ല. ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്ത യുവ അഭിനേത്രി ദേവിക സഞ്ജയ് കഴിഞ്ഞ ദിവസം മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ കത്തനാറിനെക്കുറിച്ചും ചിത്രത്തില്‍ മോഹന്‍ലാല്‍ കാമിയോയായി എത്തുമോ എന്നതിനെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
Her expression says it all 😌✌️#kathanar pic.twitter.com/blS3CLPTsl
— Film Wood Fiscal (@FilmWoodFiscal) February 16, 2026
സുഖമാണോ സുഖമാണ് എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ദേവികയുടെ പ്രതികരണം. എന്തുകൊണ്ടാണ് കത്തനാറിന്റെ റിലീസ് വൈകുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. എല്ലാവരെയും പോലെ കത്തനാറിന്റെ റിലീസിനായി താനും വളരെ എക്‌സൈറ്റഡാണെന്ന് പറഞ്ഞ താരം എല്ലാ ദിവസവും ചിത്രത്തിന്റെ അപഡേഷനെക്കുറിച്ച് അറിയാന്‍ സംവിധായകനായ റോജിന്‍ തോമസിന് മെസേജ് അയക്കാറുണ്ടെന്നും ദേവിക പറയുന്നു.
എന്നാണ് റിലീസെന്ന് തനിക്ക് സത്യമായും അറിയില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിങ് എല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും താരം പറഞ്ഞു. ഗ്ലിമ്പ്‌സ് വീഡോയയില്‍ കണ്ട പോലെ അത്രയും ക്വാളിറ്റിയില്‍ തന്നെ ചിത്രവും വേണം എന്ന നിര്‍ബന്ധം ഉള്ളതുകൊണ്ടാണ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് ഇത്രയും സമയമെടുക്കുന്നത് എന്നും ദേവിക കൂട്ടിച്ചേര്‍ത്തു.

കത്തനാര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. Photo: IMDB
ഇതിന് ശേഷം ലാലേട്ടന്‍ ചിത്രത്തില്‍ കാമിയോ റോളില്‍ എത്തുന്നുണ്ടെന്ന് കരക്കമ്പി കേള്‍ക്കുന്നുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരു ചിരിയോടെ എനിക്കറിയില്ലെന്നായിരുന്നു താരം മറുപടി പറഞ്ഞത്. ഈ ചിരി ഡീകോഡ് ചെയ്തുകൊണ്ട് മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടെന്നാണ് ഇതിന്റെ അര്‍ത്ഥമെന്ന കണ്ടെത്തലുമായി വന്നിരിക്കുകയാണ് സിനിമാ പേജുകള്‍. കുട്ടിക്ക് കള്ളം പറയാനറിയല്ലെന്നും ചിരി കണ്ടാല്‍ അറിയാം ലാലേട്ടന്‍ ചിത്രത്തിലുണ്ടെന്നും എന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.
Content Highlight: Actress Devika sanjay talks about cameo role of Mohanlal in kathanar movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ
