മലയാളത്തിലും തമിഴിലും നിരവധി സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധേയ ആയ നടിയാണ് ആത്മിയ രാജന്‍. വെള്ളത്തൂവലാണ് താരത്തിന്റെ ആദ്യചിത്രം. ജോജു ജോര്‍ജിന്റെ ജോസഫിലൂടെയാണ് ആത്മിയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. തന്റെ വിവാഹബന്ധത്തെക്കുറിച്ച് പറയുകയാണ് താരമിപ്പോള്‍.

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സനൂപിനെ വിവാഹം കഴിച്ചതെന്നും ആദ്യം സഹോദരനെയും സഹോദരിയെയും പോലെയായിരുന്നുവെന്നും പിന്നീട് സൗഹൃദത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നുവെന്നും ആത്മിയ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞങ്ങള്‍ തമ്മില്‍ മൂന്ന് വര്‍ഷത്തെ പ്രണയമായിരുന്നു. എന്റെ കോളേജിലാണ് സനു പഠിച്ചത്. പക്ഷെ കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് സനുവിനെ അറിയില്ല. എന്റെ ഫസ്റ്റ് സിനിമ കഴിഞ്ഞപ്പോഴാണ് സനു എനിക്ക് ആദ്യമായിട്ട് മെസേജ് അയച്ചത്.

കോളേജില്‍ പഠിച്ചതാണ്. അഭിനന്ദനങ്ങള്‍ നമ്മുടെ കോളേജില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ സിനിമയില്‍ അഭിനയിക്കുന്നത്, എന്നൊക്കെ പറഞ്ഞാണ് മെസേജ് അയച്ചത്. പിന്നെ ഞങ്ങള്‍ ചാറ്റ് ചെയ്തിരുന്നു. പക്ഷെ ഞങ്ങള്‍ തമ്മില്‍ ഒരു സഹോദരനും സഹോദരിയും എന്ന പോലെയുള്ള ബന്ധമായിരുന്നു.

പിന്നെ സനു ഒരു വഴിക്ക് പോയി ഞാന്‍ എന്റെ വഴിക്കും പോയി. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടക്ക് ഞാന്‍ വിട്ട് നില്‍ക്കാറുണ്ട്. ഒന്നും ഉണ്ടായിട്ടല്ല. ഇടക്ക് ഒരു ഡിപ്രഷന്‍ പോലെ വരും, അപ്പോള്‍ എല്ലാത്തില്‍ നിന്നും വിട്ട് നില്‍ക്കും.

പക്ഷെ ഇപ്പോള്‍ അങ്ങനെ ചെയ്യാറില്ല. പിന്നെ സനു ആയിട്ട് ഒരു ടച്ചും ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ നാട്ടിലേക്ക് വീട് മാറി വന്നപ്പോഴാണ് വീണ്ടും ടച്ച് വന്നത്. അപ്പോഴാണ് സനുവിനെ വീണ്ടും കാണുന്നത്.

പിന്നെ ഞങ്ങള്‍ ഒരു ജിമ്മിലായിരുന്നു. അങ്ങനെ പഴയ കൂട്ടുകെട്ട് പൊടി തട്ടിയെടുത്ത് നല്ല സുഹൃത്തുക്കളായി. അതിന് ശേഷം കല്യാണം കഴിച്ചു,” ആത്മിയ പറഞ്ഞു.

content highlight: actress athmiya rajan about her relationship