'അനാർക്കലി കൈകൊണ്ട് തട്ടി ടപ്പേ ടപ്പേന്ന് ശബ്‌ദം ഉണ്ടാക്കുന്നത് കണ്ടോ'?; കാപ്‌ഷനുകളോട് പ്രതികരിച്ച് അനാർക്കലി
Malayalam Cinema
'അനാർക്കലി കൈകൊണ്ട് തട്ടി ടപ്പേ ടപ്പേന്ന് ശബ്‌ദം ഉണ്ടാക്കുന്നത് കണ്ടോ'?; കാപ്‌ഷനുകളോട് പ്രതികരിച്ച് അനാർക്കലി
നന്ദന എം.സി
Tuesday, 3rd February 2026, 9:35 am

ഇന്ത്യൻ സിനിമാലോകത്തിന്റെ അഭിമാനതാരമായ ഷാരൂഖ് ഖാൻ ഒരിക്കൽ പറഞ്ഞ വാക്കുകളോട് പൂർണമായും യോജിക്കുന്നുവെന്ന് നടി അനാർക്കലി മരിക്കാർ. ‘ഞാൻ പുറത്തിറങ്ങുമ്പോൾ ആളുകൾ എന്നെ ബുദ്ധിമുട്ടിക്കണം അതാണ് എനിക്കിഷ്ടം’ എന്ന ഷാരൂഖ് ഖാന്റെ പ്രശസ്തമായ അഭിപ്രായം തനിക്കുമുണ്ട് എന്നതാണ് അനാർക്കലിയുടെ നിലപാട്.

ക്യൂ സ്റ്റുഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണ് പാപ്പരാസി സംസ്കാരത്തെയും സോഷ്യൽ മീഡിയ ക്യാപ്‌ഷനുകളെയും കുറിച്ചുള്ള തന്റെ നിലപാട് അനാർക്കലി വ്യക്തമാക്കിയത്. ഒരു സെലിബ്രിറ്റിയായി പുറത്തിറങ്ങുമ്പോൾ പാപ്പരാസികൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, അത് ഒരു തരത്തിൽ സെലിബ്രിറ്റി ജീവിതത്തിന്റെ ഭാഗമാണെന്നും താരം പറഞ്ഞു.

അനാർക്കലി, Photo: Anarkkali Marikar

‘അനാർക്കലി കൈകൊണ്ട് തട്ടി ടപ്പേ ടപ്പേന്ന് ശബ്ദം ഉണ്ടാക്കി’ പോലുള്ള ക്യാപ്‌ഷനുകൾ കണ്ടാൽ എനിക്ക് അതൊക്കെ വളരെ കോമഡി ആയിട്ടാണ് തോന്നുന്നത്. ഇത്തരം വീഡിയോകൾ കൂടുതലായി വരുന്നത് സിനിമയുടെ പ്രൊമോഷൻ സമയത്താണ്. അപ്പോൾ എന്ത് വന്നാലും അതിന് നമ്മൾ റെഡിയായിരിക്കണം,’ അനാർക്കലി പറഞ്ഞു.

പാപ്പരാസി സംസ്കാരത്തെ നെഗറ്റീവായി കാണുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ‘ഇന്നത്തെ സമൂഹത്തിൽ നമ്മൾ ജീവിക്കുന്നത് എങ്ങനെ ആണോ, അതനുസരിച്ച് മാറണം. ഉറപ്പായിട്ടും സിനിമ പ്രൊമോട്ട് ചെയ്യാൻ പി.ആർ ടീം തന്നെയാണ് പാപ്പരാസികളെ വിളിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയാണെങ്കിൽ ഇത്തരം ക്യാപ്‌ഷനുകളും വിഡിയോകളുമൊക്കെ അതിന്റെ ഭാഗമാണ്,’ എന്നാണ് അനാർക്കലിയുടെ വിശദീകരണം.

അനാർക്കലി, Photo: Anarkkali Marikar

ഷാരൂഖ് ഖാന്റെ വാക്കുകൾ ഓർത്തുകൊണ്ട് അനാർക്കലി പറഞ്ഞു, ‘ഇങ്ങനെ ആളുകളുടെ ശ്രദ്ധ നേടാനാണ് ഷാരൂഖ് ഖാൻ ജീവിതം മുഴുവൻ സ്ട്രഗിൾ ചെയ്തത്. ആ നിലപാടിനോടാണ് ഞാൻ യോജിക്കുന്നത്. പാപ്പരാസികൾ വരുമ്പോൾ ചില ബുദ്ധിമുട്ടുകളുണ്ടാകും. ചിലപ്പോൾ നമ്മൾ അവരെ മൈൻഡ് ചെയ്യില്ല, ചിലപ്പോൾ പുച്ഛിക്കും. എന്നാലും ഇതെല്ലാം പ്രതീക്ഷിച്ചിട്ടാണ് ഞാൻ പുറത്തിറങ്ങുന്നത്.’

സെലിബ്രിറ്റി ജീവിതവും അതിനൊപ്പം വരുന്ന പാപ്പരാസി ശ്രദ്ധയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന നിലപാടിലാണ് അനാർക്കലി മരിക്കാർ.

Content Highlight: Actress Anarkali talks about captions

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.