ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 12th മാന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം ജീത്തു ജോസഫും മറ്റു അഭിനേതാക്കളും പങ്കുവെക്കാറുണ്ട്.

ലൊക്കേഷനില്‍ ബാഡ്മിന്റണ്‍ കളിക്കുന്ന സൈജു കുറുപ്പിന്റെയും ജീത്തു ജോസഫിന്റെയും വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ ക്യാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് സൈജു കുറുപ്പ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ത്രില്ലിംഗ് ഫീല്‍ തരുന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്ലോ മോഷനും വ്യത്യസ്ത ആംഗിളുകളില്‍ നിന്നുള്ള ഷോട്ടുകളുമെല്ലാം ചേര്‍ന്നാണ് വീഡിയോ എത്തിയിരിക്കുന്നത്.

ജീത്തു ജോസഫും സൈജു കുറുപ്പും ചേര്‍ന്ന് അടിച്ചുതകര്‍ക്കുന്നുവെന്ന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്‍ വീഡിയോ പങ്കുവെച്ചത്. കുഞ്ചാക്കോ ബോബന്‍ ഈ ചാന്‍സ് മിസ് ആക്കിയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.

ഉടന്‍ തന്നെ ഉണ്ണി മുകുന്ദന് മറുപടി കമന്റുമായി കുഞ്ചാക്കോ ബോബനെത്തി. ഒരു വരവ് വരേണ്ടി വരുമെന്നായിരുന്നു ചാക്കോച്ചന്റെ കമന്റ്.


Content Highlight: Actors Unni Mukundan and Saiju Kurupp shares video from 12th Man location, Kunchacko Boban comes with a funny comment