രശ്മികക്ക് കൊതുകിനെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടെന്ന് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. ഇരുവരും ഒന്നിച്ച് അഭിനയിച്ച മിഷന്‍ മജ്‌നുവിന്റെ സെറ്റില്‍ രശ്മികയുടെ ചുറ്റും ഒരുപാട് കൊതുകുകള്‍ എത്തുമെന്നും രശ്മികയുടെ ചുറ്റും മാത്രമാണ് കൊതുക് വന്നിരുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

സെറ്റില്‍ നൂറോളം ആളുകള്‍ ഉണ്ടാകാറുണ്ടെന്നും അവര്‍ക്ക് ആര്‍ക്കും ഒരു ബുദ്ധിമുട്ടും കൊതുകിനെ കൊണ്ടില്ലെന്നും രശ്മികമാത്രം പേടിച്ച് മുഴുവന്‍ ദേഹം കവര്‍ ചെയ്യുന്ന വസ്ത്രം ഇട്ടാണ് നടന്നിരുന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ഇ.ടി ടൈംസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”രശ്മികക്ക് കൊതുകിനെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്. എനിക്ക് അതിശയം തോന്നും. പത്തുലക്ഷത്തില്‍ കൂടുതല്‍ കൊതുകുകള്‍ രശ്മികയുടെ അടുത്ത് വരാറുണ്ട്. എന്തുകൊണ്ടാണെന്ന് അറിയില്ല.

മിഷന്‍ മജ്‌നുവിന്റെ സെറ്റില്‍ വെച്ച് രാത്രി ഷൂട്ട് ഉള്ളപ്പോള്‍ 50,100 ആളുകള്‍ ലൊക്കേഷനില്‍ ഉണ്ടാകും. പക്ഷെ 100ഓളം കൊതുകുകള്‍ രശ്മികയെ തേടി മാത്രമെത്തും. കൊതുകിനെ പേടിച്ച് ഫുള്‍ കവര്‍ ചെയ്ത ടീഷര്‍ട്ടാണ് രശ്മിക ധരിക്കുക. കൊതുകിനെ ആകര്‍ഷിക്കുന്ന വ്യക്തിയാണ്, ഒറ്റവാക്കില്‍ കൊതുക് ആകര്‍ഷക എന്നൊക്കെ രശ്മികയെ വിളിക്കാം.

രശ്മികയുടെ ബ്ലഡിന് നല്ല രുചിയാണെന്ന് തോന്നുന്നു. മിഷന്‍ മജ്‌നുവില്‍ ഞങ്ങളുടെ മിഷന്‍ രശ്മികയുടെ അടുത്ത് കൊതുക് വരാതെ നോക്കലായിരുന്നു. അത്രമാത്രം കൊതുകാണ് അവരുടെ ചുറ്റിലും എത്തുക,” സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പറഞ്ഞു.

സ്‌പൈ ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങിയ ചിത്രമാണ് മിഷന്‍ മജ്‌നു. നെറ്റ്ഫ്ളിക്സില്‍ ജനുവരി 20നാണ് ചിത്രം റിലീസ് ചെയ്തത്. ശന്തനു ഭഗ്ചിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

നസ്‌റീന്‍ എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിച്ചത്. അമന്‍ദീപ് സിങ്ങ് എന്ന കഥാപാത്രമായാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ചിത്രത്തില്‍ അഭിനയിച്ചത്.

content highlight: actor sidharth malhothra about rashmika mandana