സ്ഥലത്തെ പ്രധാന വായിനോക്കികളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യത്തെ പേര് എന്റെയാണ്; അതിനുശേഷമാണ് ഡെയ്ന്‍ വരുന്നത്: ഷൈന്‍ ടോം ചാക്കോ
Entertainment news
സ്ഥലത്തെ പ്രധാന വായിനോക്കികളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യത്തെ പേര് എന്റെയാണ്; അതിനുശേഷമാണ് ഡെയ്ന്‍ വരുന്നത്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd February 2023, 5:30 pm

ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ബൂമറാംഗ്. സിനിമയുടെ പ്രമേയമെന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ഷൈന്‍. വായിനോക്കികളുടെ കഥയാണ് സിനിമ പറയുന്നതെന്നും സ്ഥലത്തെ പ്രധാന വായിനോക്കികളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യം വന്നത് തന്റെ പേരാണെന്നും ഷൈന്‍ പറഞ്ഞു.

അതിന് ശേഷമാണ് ഡെയ്ന്‍ ഡേവിസിനെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ എല്ലാവരും വായിനോക്കുമ്പോള്‍ ഇഷ്ടമാണെന്നൊക്കെയാണ് പറയുന്നതെന്നും എന്നാല്‍ ഡെയ്ന്‍ ആദ്യം തന്നെ വിവാഹാഭ്യര്‍ത്ഥനയാണ് നടത്തുന്നതെന്നും ഷൈന്‍ ടോം ചാക്കോ ഇന്ത്യന്‍ സിനിമാ ഗാലറിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ബൂമറാങ് എന്ന സിനിമ പ്രധാനമായും കുറച്ച് വായിനോക്കികളെ സംബന്ധിച്ചുള്ള സിനിമയാണ്. അപ്പോള്‍ ഇവര്‍ സ്ഥലത്തെ പ്രധാന വായിനോക്കികളുടെ ലിസ്റ്റ് എടുത്തപ്പോള്‍ ആദ്യം കിട്ടിയത് എന്നെയാണ്. അതിന് ശേഷം ചെമ്പന്‍, ബൈജു ചേട്ടന്‍ ഏറ്റവും താഴേക്ക് വന്നപ്പോള്‍ ഡെയ്‌നേയും കിട്ടി.

അപ്പോഴല്ലെ നമുക്ക് കാര്യം മനസിലാകുന്നത്, ഇവന് വായിനോട്ടം മാത്രമല്ല വിവാഹ അഭ്യര്‍ത്ഥനയുമുണ്ട്. കാണുന്ന പെണ്‍കുട്ടികളോടൊക്കെ നിങ്ങള്‍ സുന്ദരിയാണ് ഇഷ്ടമാണെന്നൊക്കെയാണല്ലോ വായിനോക്കികള്‍ ആദ്യം പറയുന്നത്. പക്ഷെ ഇവന്‍ അങ്ങനെയല്ല. കല്യാണം കഴിക്കാം വീട്ടുകാരുമായിട്ട് സംസാരിക്കാം എന്നൊക്കയാണ് പറയുന്നത്.

അതാണെങ്കിലോ പ്രമുഖ ചാനലിലൂടെ. ഞാന്‍ കണ്ട എല്ലാ എപ്പിസോഡിലും നീ(ഡെയ്‌നോട്) വിവാഹഭ്യര്‍ത്ഥന നടത്തുന്നുണ്ട്. ഇവന്‍ വിവാഹഭ്യര്‍ത്ഥന നടത്തുന്ന വീട്ടില്‍ ചേച്ചി അനിയത്തിമാരായിട്ട് മൂന്ന് പെണ്‍കുട്ടികള്‍ എങ്കിലും കാണും. സ്ഥലത്തെ പ്രധാന വായിനോക്കികളൊക്കെ ഒരുമിച്ച് വരുമ്പോള്‍ എല്ലാകാര്യവും നമ്മള്‍ നോക്കണമല്ലോ,’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

content highlight: actor shine tom chacko about daine davis