ദൃശ്യം 3 തിയേറ്ററില്‍ റിലീസായതിന് പിന്നാലെ ആദ്യം തന്നെ സോഷ്യല്‍മീഡിയ ഞെട്ടിയത് ഒരു നടനെ കണ്ടിട്ടായിരുന്നു. മറ്റാരുമല്ല, ദൃശ്യം 1 ല്‍ എല്ലാവരും ഒരുപോലെ വെറുത്ത സഹദേവന്‍. ഇന്റര്‍വെല്‍ പഞ്ചില്‍ സഹദേവന്റെ മുഖം കണ്ടവര്‍ ഒരുപോലെ ഞെട്ടിയതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു.
ദൃശ്യത്തിന്റെ അനൗണ്‍സ്‌മെന്റിന് പിന്നാലെ എല്ലാവര്‍ക്കും ആദ്യം അറിയേണ്ടത് ചിത്രത്തില്‍ ഇത്തവണ സഹദേവന്റെ കഥാപാത്രം ഉണ്ടോ എന്നതായിരുന്നു. ഷാജോണില്‍ നിന്നും ചില മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടുകയും ചെയ്തു.
എന്നാല്‍ താന്‍ ചിത്രത്തില്‍ ഇല്ലെന്നും എന്നാണ് ഷൂട്ടിങ് തുടങ്ങുന്നത് എന്നൊക്കെയായിരുന്നു ഷാജോണ്‍ തിരിച്ചുചോദിച്ചത്. സിനിമയുടെ റിലീസിന് പിന്നാലെ ഈ പഴയ വീഡിയോ ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ ട്രന്റായിരുന്നു.
ഇപ്പോഴിതാ ദൃശ്യം 3 യില്‍ താനും ഉണ്ടെന്ന കാര്യം ആദ്യമായി അറിഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് ഷാജോണ്‍.
‘ഞാന്‍ എപ്പോഴും ഓര്‍ത്ത് എന്‍ജോയ് ചെയ്യുന്ന ഒരു മൊമന്റ് ആണ്. കാര്യം വേറൊന്നുമല്ല കഴിഞ്ഞ അമ്മയുടെ ജനറല്‍ ബോഡി, ആ സമയത്ത് ലാലേട്ടന്‍ പ്രസിഡന്റ് ആയിരുന്നു ഞാനൊക്കെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഒരു സമയമായിരുന്നു.
അന്ന് ഞാന്‍ ജനറല്‍ ബോഡിക്ക് ചെന്ന സമയത്ത് നമ്മുടെ ഇര്‍ഷാദിക്ക എന്നെ കണ്ടു പറഞ്ഞു ‘ത്രീയില്‍ ഇല്ലേ?’എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘ഇല്ല എന്തേ?’.
‘ഞാന്‍ ഉണ്ട് കേട്ടോ എന്നോട് ജിത്തു സാര്‍ വിളിച്ച് കഥയൊക്കെ പറഞ്ഞു എന്റെ ക്യാരക്ടര്‍ ഉണ്ട്’ എന്ന് പറഞ്ഞു.’ഞാന്‍ ഇല്ല ഇക്കാ എന്തായാലും അടിപൊളി ആവട്ടെ’ എന്നൊക്കെ ഞാനും പറഞ്ഞു. നമുക്കൊരു വിഷമം വരുമല്ലോ അപ്പോള്‍ ഞാന്‍ ഇങ്ങനെ വിഷമിച്ചിരിക്കുകയാണ്.
അവിടെ രജിസ്റ്റര്‍ സൈന്‍ ചെയ്തിട്ട് വേണം അകത്തോട്ട് കേറി പോകാനായിട്ട്. ഞാന്‍ അങ്ങനെ സൈന്‍ ചെയ്യാന്‍ വേണ്ടി നിന്നപ്പോഴാണ് നമ്മുടെ ആന്റണി ചേട്ടന്‍ (ആന്റണി പെരുമ്പാവൂര്‍) ഓപ്പോസിറ്റ് വന്നത്. എന്നെ കണ്ടുടനെ ആന്റണി ചേട്ടന്‍ ‘പൊളിക്കണം കേട്ടോ ഗംഭീരമാക്കണം’ എന്ന് പറഞ്ഞു.
‘എന്താ ചേട്ടാ?’ എന്ന് ചോദിച്ചപ്പോള്‍ ‘അറിഞ്ഞില്ലേ ദൃശ്യം ത്രീയില്‍ ഉണ്ട്.’ എന്ന് പറഞ്ഞു. ‘ശേ ചുമ്മാ..’. എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പറിഞ്ഞില്ലേ? ഉണ്ട്. ഗംഭീര പരിപാടിയാണ് നമുക്ക് പൊളിക്കണം കേട്ടോ’ എന്ന് പറഞ്ഞു.
അങ്ങനെ ഞാന്‍ ഇങ്ങനെ ഇരിക്കുന്ന സമയത്ത് ലാലേട്ടന്‍ ആന്റണി ചേട്ടന്റെ ബാക്കില്‍ ഇങ്ങനെ നടന്നു വരുന്നുണ്ട്. ലാലേട്ടന്‍ എന്നെ കണ്ടതും മുഖം കൊണ്ട് ഒരു പ്രത്യേക ആക്ഷന്‍ കാണിച്ചു. ആ സമയത്ത് ഭയങ്കര വൈറല്‍ ആയ ഒരു വീഡിയോ ആണ്.
അതിന്റെ താഴെ കമന്റ്‌സ് ഒക്കെ ഉണ്ടായിരുന്നു ‘ഷാജോണ്‍ ദൃശ്യത്തിലുണ്ട് അതാണ് ലാലേട്ടന്‍ പറഞ്ഞത് എന്നൊക്കെയുള്ള രീതിയില്‍. ‘അല്ല ലാലേട്ടന്‍ അതല്ല പറഞ്ഞത്’ എന്നൊക്കെ ചോദിച്ചവരോട് ഞാനും പറഞു. അന്ന് മുതല്‍ പിന്നെ നമ്മള്‍ വെയിറ്റിങ് ആയിരുന്നു ഈ ഷൂട്ട് തുടങ്ങാനായിട്ട്. അവിടെ വെച്ചാണ് ദൃശ്യം ത്രീയില്‍ ഉണ്ടെന്ന് അറിയുന്നത്,’ ഷാജോണ്‍ പറഞ്ഞു.
Content Highlight: Actor Shajon about Drishyam 3 and Mohanlal Action