മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ ആഘോഷമാക്കുകയാണ് മലയാളികള്‍. ആരാധകരും സിനിമാതാരങ്ങളുമെല്ലാം ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടെത്തിയിരിക്കുകയാണ്.
നടന്‍ പൃഥ്വിരാജും മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പെടുത്ത ചിത്രമാണ് പൃഥ്വിരാജ് കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഒരുമിച്ച് ഫോട്ടോകളെടുക്കാന്‍ മറക്കുന്നതുകൊണ്ട് ഇതിലും നല്ല ചിത്രമൊന്നും കയ്യിലില്ലെന്നും പൃഥ്വിരാജ് പറയുന്നു.
സിനിമാമോഹികളായ താനടക്കമുള്ളവരുടെ ജീവിതത്തില്‍ മമ്മൂട്ടിക്ക് വലിയ സ്ഥാനമാണുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു.
‘ഇതിലും നല്ലൊരു ഫോട്ടോ എന്റെ കയ്യിലില്ല. കാരണം, ബിരിയാണി കഴിച്ച്, കട്ടന്‍ചായ കുടിച്ചിരിക്കുന്ന വൈകുന്നേരങ്ങളിലൊക്കെ നമ്മള്‍ ഫോട്ടോയെടുക്കാന്‍ മറന്നുപോകുമല്ലോ.
സിനിമ സ്വപ്‌നം കണ്ടുനടക്കുന്ന ഞാനടക്കമുള്ള ലക്ഷക്കണക്കിന് പേരുടെ ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള സ്ഥാനമെത്രത്തോളം വിലപ്പെട്ടതാണെന്ന് മമ്മൂക്കയ്ക്ക് അറിയുന്നുണ്ടാവില്ല.
പിന്നെ മറ്റെന്തിനേക്കാളും കൂടുതലായി ചാലുവിനെയും സുറുമിചേച്ചിയെയും നല്‍കിയതിന് ഒരുപാട് നന്ദി. ഈ ലോകം മുഴുവന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഹാപ്പി ബര്‍ത്ത്‌ഡേ ഇക്ക,’ പൃഥ്വിരാജിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു.
Content Highlight: Actor Prithviraj’s funny wishes to Mammootty on his 70th birthday
