ഇഷ്‌ക് എന്ന സിനിമ കണ്ടിട്ടാണ് ഷൈന്‍ ടോമിനെ ദസറയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് നടന്‍ നാനി. ശ്രീകാന്ത് ഒഡെല സംവിാനം ചെയ്യുന്ന ദസറയിലെ വില്ലനാണ് ഷൈന്‍ ടോം ചാക്കോ. നല്ല നടനാണെന്നൊക്കെ അറിയാമായിരുന്നുവെന്നും പക്ഷെ ഇഷ്‌ക് കണ്ടപ്പോഴാണ് കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നും നാനി പറഞ്ഞു.

മലയാളം സിനിമകള്‍ കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഷൈന്‍ ടോമിന്റെ ഇഷ്‌ക് കണ്ടിട്ടാണ് ദാസറയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ഞാനും ശ്രീകാന്തും സംസാരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഓക്കേ ആയിട്ട് തോന്നി.

നല്ല നാടനാണെന്നൊക്കെ അറിഞ്ഞു. പക്ഷേ ഞങ്ങള്‍ക്ക് മെയിന്‍ ആയിട്ട് ഇഷ്‌ക് കണ്ടപ്പോഴാണ് സെലക്ട് ചെയ്യാമെന്ന് തോന്നിയത്. ഈ സിനിമക്ക് വേണ്ടിയാണ് ശ്രീകാന്ത് മലയാളം മൂവി കണ്ടത്.

പ്രതിഭയും കഠിനാധ്വാനവും ഒരുപോലയുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ. ഷൈനുമായി ആദ്യമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ടെറിഫിക് ആക്ടര്‍ ആയിട്ടാണ് ഷൈനിനെ എനിക്ക് തോന്നിയിട്ടുള്ളത്.

മലയാളം സിനിമകള്‍ ഞാന്‍ കാണാറുണ്ട്. തല്ലുമാല എനിക്ക് ഭയങ്കര ഇഷ്ടമായി. അവസാനമായിട്ട് കണ്ടത് ഫഹദിന്റെ മലയന്‍ കുഞ്ഞാണ്,” നാനി പറഞ്ഞു.

കീര്‍ത്തി സുരേഷാണ് ദസറയില്‍ നായികയായി അഭിനയിച്ചത്. മാര്‍ച്ച് 30 നാണ് സിനിമ തിയേറ്ററുകളില്‍ എത്തുക. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയുക.

ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സറീന വഹാബ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകൂരിയാണ് ചിത്രം നിര്‍മിക്കുന്നത്.

content highlight: actor nani about shine tom chakko