ഹൈദരബാദ്: സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ദേവ് മോഹന്‍. ഇപ്പോഴിതാ ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായകനായി എത്തുകയാണ് ദേവ് മോഹന്‍.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്തയുടെ നായകനായിട്ടാണ് ദേവ് എത്തുന്നത്. കാളിദാസന്റെ പ്രസിദ്ധ കൃതിയായ ശാകുന്തളമാണ് സിനിമയാക്കുന്നത്. തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ എത്തുന്ന ശാകുന്തളയാവുന്നത് ദുഷ്യന്തന്‍ ആകുന്നത് ദേവ് ആണ്.

നേരത്തെ ചിത്രത്തിനായുള്ള വര്‍ക്ക് ഔട്ട് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ചിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ചിത്രമാണ് ‘ശാകുന്തളം’.അനുഷ്‌ക ഷെട്ടിയെ നായികയാക്കി എത്തിയ രുദ്രമാദേവി എന്ന സൂപ്പര്‍ ഹിറ്റ് ഒരുക്കിയത് ഗുണശേഖറായിരുന്നു.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ശാകുന്തളത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുവരികയാണ്. ഗുണാ ടീം വര്‍ക്ക്‌സ്, ദില്‍ രാജു പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ നീലിമ ഗുണാ, ദില്‍ രാജു, ഹന്‍ഷിതാ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് നീതലുള്ള ആണ് വസ്ത്രാലങ്കാരം. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്ത് എത്തുന്നുവെന്ന പ്രത്യേകതയും ശാകുന്തളത്തിനുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actor Dev Mohan actress Samantha’s hero Kalidasa’s work ‘Shakunthalam’ as a Movie