സമീപകാലത്ത് ചെയ്ത ഒരുവിധപ്പെട്ട സിനിമകളൊക്ക പരാജയപ്പെട്ടപ്പോള്‍ അടുത്തൊരു പടമെങ്കിലും വിജയിപ്പിക്കണമെന്ന ആഗ്രഹവും പേറി നടക്കുന്ന ഒരു മുരടന്‍ സംവിധായകന്‍. പറഞ്ഞുവരുന്നത് ആശാന്‍ സിനിമയില്‍ ഷോബി തിലകന്‍ അവതരിപ്പിച്ച കെ.ആര്‍.എസിനെ കുറിച്ചാണ്.
സമീപകാലത്ത് ചെയ്ത ഒരുവിധപ്പെട്ട സിനിമകളൊക്ക പരാജയപ്പെട്ടപ്പോള്‍ അടുത്തൊരു പടമെങ്കിലും വിജയിപ്പിക്കണമെന്ന ആഗ്രഹവും പേറി നടക്കുന്ന ഒരു മുരടന്‍ സംവിധായകന്‍. പറഞ്ഞുവരുന്നത് ആശാന്‍ സിനിമയില്‍ ഷോബി തിലകന്‍ അവതരിപ്പിച്ച കെ.ആര്‍.എസിനെ കുറിച്ചാണ്.
ഡബിങ് രംഗത്തും അഭിനയരംഗത്തും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന ഷോബി തിലകന്റെ മികച്ച പ്രകടനമാണ് ആശാനില്‍ കണ്ടത്. ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ ഇന്ദ്രന്‍സ്, ജോമോന്‍ ജ്യോതിര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ആശാന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. സിനിമയ്ക്കുള്ളിലെ കഥ പറയുന്ന ചിത്രമായൊരുങ്ങിയ ആശാനില്‍ സംവിധായകന്റെ വേഷത്തിലാണ് ഷോബി തിലകന്‍ എത്തിയത്.

Photo: ഷോബി തിലകന്‍/ ആശാന്‍ സിനിമയിലെ ഒരു രംഗത്തില്‍ നിന്ന്
നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും ഒരുപാട് തവണ അദ്ദേഹത്തെ നമ്മള്‍ സ്‌ക്രീനില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരു പീക്ക് പെര്‍ഫോമന്‍സ് അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. കെ. ആര്‍.എസായി ഷോബി തിലകനെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം അദ്ദേഹം ആ റോളിനെ മനോഹരമായി സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കെ. ആര്‍.എസിന്റെ ഇന്‍ഡ്രൊഡക്ഷന്‍ സീന്‍ മുതല്‍ ഒടുക്കം സിനിമ അവസാനിക്കും വരെ പുള്ളിക്കുള്ള സ്‌ക്രീന്‍ പ്രസന്‍സ് എടുത്ത് പറയണം. ഒരു സംവിധായകന്റെ അമര്‍ഷവും ദ്യേഷ്യവും സന്തോഷവും ഇഗോയുമെല്ലാം ഷോബി സ്‌ക്രീനില്‍ മനോഹരമായി പകര്‍ന്നാടി.

ഡയലോഗ് ഡെലിവറിയിലും മാനറിസത്തിലും തിലകനെ ഓര്‍മപ്പെടുത്തുന്നതായിരുന്നു പലപ്പോഴും ഷോബി തിലകന്റെ പെര്‍ഫോമന്‍സ്. പക്കാ സീരിയസ് കഥാപാത്രമായി വന്നാലും ആ ക്യാരക്റ്ററില്‍ നിന്നുകൊണ്ട് നമ്മളെ ചിരിപ്പിക്കുന്നത് പോലുള്ള വേഷമായിരുന്നു ഷോബി തിലകന്റേത്.
ഗൗരവക്കാരനായ കെ.ആര്‍.എസിന്റെ ചിലപ്പോഴുള്ള സംഭാഷണവും ഡയലോഗും നമ്മെ ചിരിപ്പിക്കും. തന്റെ ഡയലോഗ് ഡെലിവറിയില്‍ പോലും പ്രേക്ഷകനെ ചിരിപ്പിക്കാന്‍ ഷോബിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാം. പിന്നെ ഏത് റോള്‍ ചെയ്താലും ആ ശബ്ദത്തിലുള്ള ഗാഭീര്യം ഒന്നുവേറെ തന്നെയാണ്.

കെ.ജി എഫ്അടക്കമുള്ള അന്യ ഭാഷ സിനിമകളുടെ മലയാളം വേര്‍ഷന്‍ ഗംഭീരമായി മാറുന്നതില്‍ ഷോബി തിലകന്റെ ശബ്ദം വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മലയാളത്തില്‍ മമ്മൂട്ടിയുള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളുടെ തമിഴ് സിനിമകളില്‍ അവരുടെ ശബ്ദമായി മാറുന്നതും ഇദ്ദേഹം തന്നെയാണ്. പുതിയ നിയമം, ഗ്രേറ്റ് ഫാദര്‍ എന്നീ സിനിമകളുടെ തെലുങ്ക് വേര്‍ഷനില്‍ മമ്മൂട്ടിക്ക് ശബ്ദം കൊടുത്തത് ഷോബി തിലകനാണ്.
ശബ്ദത്തിനപ്പുറം ഇനിയും ഒരുപാട് നല്ല വേഷങ്ങളില്‍ അഭിനയിക്കാന്‍ കഴിവുള്ള നടനാണ് ഷോബി തിലകനെന്ന് ആശാന് അടിവരിയിടുന്നു.
Content Highlight: About Shobi Thilakan’s performance in the movie Aashaan