90സിലെ ഷാരൂഖ് ഖാനെ പോലെയാണ് നസ്‌ലെനെ കാണിച്ചത്, പെർഫോമൻസ് പോലെ അവനെ കാണാനും ലുക്ക് ആണ് : അഭിനവ് സുന്ദർ നായക്
Malayalam Cinema
90സിലെ ഷാരൂഖ് ഖാനെ പോലെയാണ് നസ്‌ലെനെ കാണിച്ചത്, പെർഫോമൻസ് പോലെ അവനെ കാണാനും ലുക്ക് ആണ് : അഭിനവ് സുന്ദർ നായക്
കെ.എസ് ഷാബിന
Wednesday, 17th June 2026, 12:11 pm

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. പ്രഖ്യാപനം മുതൽക്കേ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയ‌യിൽ സജീവമായിരുന്നു. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് ചെയ്യുന്ന ചിത്രം എന്ന രീതിയിലും മോളിവുഡ് ടൈംസ് ശ്രദ്ധ നേടി. ഇപ്പോൾ സമ്മിശ്രപ്രതികരണങ്ങൾ നേടി ചിത്രത്തിൻറെ പ്രദർശനം തുടരുകയാണ്.

‘എ ഹേറ്റ് ലെറ്റർ ടു സിനിമ’ എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ മോളിവുഡ് ടൈംസിനെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. മോളിവുഡ് ടൈംസ് ഒരു പേർസണൽ ഫിലിമാണെന്നും ജീവിതത്തിലെ ചില അനുഭവങ്ങൾ ചിത്രത്തിൽ ഉൾപ്പെ ടുത്തിയിട്ടുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു. സിനിമ സ്വപ്നം കണ്ടു വളരുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ ‘വിനീത് മാധവൻ’ എന്ന നായക കഥാപാത്രത്തെയാണ് നസ്‌ലെൻ അവതരിപ്പിക്കുന്നത്.

മോളിവുഡ്‌ടൈംസ് .Photo;Screengrab

ചിത്രത്തിലെ ‘അപ്ന ഫ്രൈഡേ ആയേഗാ’ എന്ന ഗാനം ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ആ ഗാനത്തിലെ നസ്‌ലെന്റെ ലൂക്കിനെ കുറിച്ചും ആ ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ചും മനസ് തുറക്കുകയാണ് അഭിനവ്. ഷോസ്ക്കേപ് ജേണൽ എന്ന ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ചിത്രങ്ങളിലെ നായകന്മാരെ ഏറ്റവും മനോഹരമായി സ്ക്രീനിൽ അവതരിപ്പിക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് സംവിധായകൻ അഭിനവ് പറയുന്നു. നസ്‌ലെന്റെ അഭിനയമികവിനൊപ്പം തന്നെ അവന്റെ ലുക്കും തനിക്ക് ഏറെ ഇഷ്ടമാണെനും, ഡയമണ്ട് കട്ടുള്ള മുഖമായതിനാൽ ഏത് ആംഗിളിൽ നോക്കിയാലും അവൻ സുന്ദരനാണ്, അവന്റെ ആ ഹാൻഡ്‌സം ഫീച്ചേഴ്സ് ഭംഗിയായി പകർത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും അഭിനവ് പറയുന്നു.

മോളിവുഡ്‌ടൈംസ് .Photo;Screengrab

‘അപ്നാ ഫ്രൈഡേ ആയേഗാ’ എന്ന ഗാനം അത്തരത്തിൽ ചിത്രീകരിക്കാൻ പ്രചോദനമായത് 90-കളിലെ ഷാരൂഖ് ഖാനാണ്. ‘യെസ് ബോസ്’ എന്ന സിനിമയിൽ ബ്ലേസർ ധരിച്ചുള്ള ഷാരൂഖിന്റെ പ്രശസ്തമായ ഒരു ഗാനമുണ്ട്. അതുപോലെ നസ്‌ലെനെയും ഷൂട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തന്റെ ഹീറോയെ എപ്പോഴും ഭംഗിയായി കാണിക്കാനാണ് താൻ താത്പര്യപ്പെടുന്നതെന്നും അഭിനവ് കൂട്ടിച്ചേർത്തു.

നസ്‌ലെൻ എന്ന നടനെ മലയാള സിനിമയിൽ എസ്ടാബ്ലിഷ്‌ ചെയ്യാൻ മോളിവുഡ് ടൈംസ് എന്ന സിനിമക്ക് സാധിച്ചിട്ടുണ്ട് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ സിനിമ ഉൾക്കൊള്ളാനാവാത്തവരും മറുഭാഗത്തുണ്ട്. മട്ടാഞ്ചേരി മാഫിയ, സൂര്യ 47 , ബാച്ചിലർ പാർട്ടി 2 ടിയുക്സ് , ടികി ടാക്ക എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്ന ചിത്രങ്ങളാണ് നസ്‌ലെന്റെ വരാനിരിക്കുന്ന പുതിയ സിനിമകൾ.

Content Highlight: Abhinav Sundar Nayak stated that Naslen was styled like 1990s Shah Rukh Khan in Mollywood Times

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.