ന്യൂദല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീര്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് അപരനെ ഉപയോഗിച്ചെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ദല്‍ഹിയിലെ കൊടുംവെയിലില്‍ നിന്ന് രക്ഷനേടാന്‍ ഗൗതം ഗംഭീര്‍ അപരനെ ഉപയോഗിച്ച് പ്രചരണം നടത്തുന്നെന്നാണ് ചിത്രമുള്‍പ്പെടെ ട്വീറ്റു ചെയ്തുകൊണ്ട് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.
ഗംഭീര്‍ കാറിനുള്ളില്‍ ഇരിക്കുകയും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള ഒരാള്‍ വാഹനത്തിന് മുകളില്‍ നിന്ന് കൈവീശി കാട്ടുന്നതുമാണ് ചിത്രത്തിലുള്ളത്.
ചിത്രത്തോട് ഗൗതം ഗംഭീര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ഗൗതം ഗംഭീര്‍ കാറിലാണെന്നുള്ള കാര്യം ജനങ്ങള്‍ക്ക് അറിയാമായിരുന്നെന്നും അതിനാലാണ് അവര്‍ ഫോട്ടോയെടുക്കുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ട്വിറ്ററില്‍ വാദിക്കുന്നത്.
ഗൗതം ഗംഭീര്‍ എതിര് സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചുകൊണ്ട് നോട്ടീസുകള്‍ വിതരണം ചെയ്തുവെന്ന് കഴിഞ്ഞദിവസം എ.എ.പി ആരോപിച്ചിരുന്നു. കിഴക്കന്‍ ദല്‍ഹിയിലെ എ.എ.പി സ്ഥാനാര്‍ത്ഥിയായ അതിഷിയെ അധിക്ഷേപിച്ച് നോട്ടീസ് വിതരണം ചെയ്തെന്നായിരുന്നു ആരോപണം.
എന്നാല്‍ ആരോപണം ഗംഭീര്‍ തള്ളിയിരുന്നു. ആരോപണം ഉന്നയിച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അടക്കമുള്ള എ.എ.പി നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു.
SHOCKING IF TRUE
Gautam Gambhir using a Body Double(Duplicate) during road Shows?
Trying to avoid Janta
Trying to Fool People of Delhi?Delhi will VOTE against such Cheaters!! pic.twitter.com/dRNirCmOVz
— AAP Ka Mehta (@DaaruBaazMehta) May 10, 2019
