അവർക്ക് രോഹിത്തിന് വേണ്ടി ശ്രമിച്ചുകൂടേ... അതൊരു പെർഫെക്ട് ലവ് സ്റ്റോറിയാണ്; ഐ.പി.എല്ലിലേക്ക് നിർദേശവുമായി മുൻ താരം
Sports News
അവർക്ക് രോഹിത്തിന് വേണ്ടി ശ്രമിച്ചുകൂടേ... അതൊരു പെർഫെക്ട് ലവ് സ്റ്റോറിയാണ്; ഐ.പി.എല്ലിലേക്ക് നിർദേശവുമായി മുൻ താരം
ആദർശ് എം.കെ.
Thursday, 6th August 2026, 6:48 am

ഐ.പി.എൽ 2027ൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് രോഹിത് ശർമയെ സ്വന്തമാക്കാൻ ശ്രമിക്കുമോ എന്ന ചോദ്യവുമായി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.

നെെറ്റ് റെെഡേഴ്സിന് തട്ടകമായ ഈഡൻ ​ഗാർഡൻസിൽ രോഹിത് ശർമ വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കാറുള്ളതെന്ന് പറഞ്ഞ ചോപ്ര, ഈ ഡീൽ സംഭവിച്ചാൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെ സംബന്ധിച്ച് ഏറെ മികച്ചതാകുമെന്നും അഭിപ്രായപ്പെട്ടു.

ആകാശ് ചോപ്ര. Photo: Aakash Chopra/Facebook.com

കഴിഞ്ഞ സീസണിൽ കൊൽക്കത്ത ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അജിൻക്യ രഹാനെ വിരമിക്കൽ പ്രഖ്യാപിച്ചതോടെ പർപ്പിൾ ആർമി പുതിയ ക്യാപ്റ്റനെെ അന്വേഷിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ചോപ്രയുടെ നിർദേശം.

മുംബെെ അദ്ദേഹത്തെ കെെവിടാൻ ഒരുക്കമല്ലെങ്കിൽക്കൂടിയും കൊൽക്കത്തയ്ക്ക് രോഹിത്തിനെ സ്വന്തമാക്കാൻ ഏറെ ആ​ഗ്രഹമുണ്ടാകുമെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ അഭിപ്രായപ്പെട്ടു.

രോഹിത് ശർമ. Photo: IndianPremierLeague/x.com

“മുംബെെയിൽ നിന്നും എന്തുകൊണ്ട് അവർക്ക് രോഹിത് ശർമയെക്കുറിച്ച് ചിന്തിച്ചുകൂടാ? രോഹിത്തും ഈഡൻ ​ഗാർഡൻസും, എന്തൊരു ലവ് സ്റ്റോറിയാണത്.

മുംബെെ ഒരിക്കലും രോഹിത്തിനെ കെെവിടില്ല, എനിക്ക് അക്കാര്യം വ്യക്തമാണ്. എന്നാൽ ഇനി ശേഷിക്കുന്ന വർഷങ്ങളിൽ, ഒരു ഫ്രാഞ്ചൈസിക്കായി ക്യാപ്റ്റനായും ഓപ്പണറായും, തന്റെ കരീസ്മ കൊണ്ട് ഈഡൻ ഗാർഡൻസിനെ കീഴടക്കാൻ കഴിയുന്ന താരമാണ് രോഹിത് ശർമ,” അദ്ദേഹം പറഞ്ഞു.

രോഹിത് ശർമയെ സ്വന്തമാക്കാൻ ഹർഷിത് റാണയെയും വരുൺ ചക്രവർത്തിയെയും ട്രേഡ് ചെയ്യാൻ സാധിക്കുമെന്നും മുൻ ഇന്ത്യൻ താരം ചൂണ്ടിക്കാട്ടി.

“ഇവിടെ അദ്ദേഹം 264 റൺസ് നേടിയിട്ടുണ്ട്. ഇതേ മൈതാനത്ത് ശ്രീലങ്കക്കെതിരെ അദ്ദേഹം തകർപ്പൻ ഇന്നിങ്സ് കളിച്ചിരുന്നു. അതിനാൽ രോഹിത് ശർമയെ സ്വന്തമാക്കാൻ ശ്രമിച്ച് പകരമായി ഹർഷിത് റാണയെയും വരുൺ ചക്രവർത്തിയെയും നൽകാമോ? അങ്ങനെ ചെയ്താൽ ബൗളിങ് വളരെ ദുർബലമാകും. പക്ഷേ രോഹിത് അതെല്ലാം കൈകാര്യം ചെയ്യും,” അദ്ദേഹം അഭിപ്രായപ്പെട്ടു.

രോഹിത് ശർമ. Photo: Mumbai Indians/x.com

“അതല്ലെങ്കിൽ നിങ്ങൾക്ക് (മുംബൈ ഇന്ത്യൻസ്) അനുകുൽ റോയിയെയും ഹർഷിത്തിനെയും എടുക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ കാമറൂൺ ഗ്രീനെയും എടുക്കാം. റിങ്കു സിങ്… ഇല്ല, എല്ലാവരെയും അവർക്ക് വിട്ടുകൊടുക്കാനാവില്ല. പക്ഷേ രോഹിത് ശർമ തീർച്ചയായും അവരുടെ വിഷ് ലിസ്റ്റിൽ ഉണ്ടായിരിക്കണം,” ചോപ്ര കൂട്ടിച്ചേർത്തു.

രോഹിത് ശർമ | ആകാശ് ചോപ്ര

ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിൽ ഒമ്പത് ഇന്നിങ്സിൽ നിന്നും 157.22 സ്ട്രെെക് റേറ്റിൽ രോഹിത് 283 റൺസ് നേടിയിരുന്നു. ഐ.പി.എൽ 2026ൽ മുംബെെയുടെ ഏറ്റവും മികച്ച നാലാമത് റൺവേട്ടക്കാരനായിരുന്നു രോഹിത്. രണ്ട് അർധ സെഞ്ച്വറികൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

 

Content Highlight: Aakash Chopra on the possibility of exchanging Rohit Sharma between KKR and MI ahead of IPL 2027 auction

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.