കോഴിക്കോട്: വടകര ഇരിങ്ങാലില്‍ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യുവതിക്ക് പരിക്ക്. ഏഴ് മാസം ഗര്‍ഭിണിയായ യുവതി ബസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ബസ് എടുക്കുകയായിരുന്നു. ഡ്രൈവറോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താന്‍ കൂട്ടാക്കാതെ ബസ് എടുക്കുകയായിരുന്നു. യുവതിയെ നിഷാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Read Also : വീണ്ടും വിവാദ പ്രസംഗവുമായി ത്രിപുര മുഖ്യമന്ത്രി; ഭരണം ചോദ്യം ചെയ്യുന്നവരുടെ നഖം വെട്ടുമെന്ന് ഭീഷണി


കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ പോയി ഡോക്ടറെ കാണിച്ച് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് യുവതി പയ്യോളി പൊലീസ് സ്റ്റേഷനില്‍ സ്വകാര്യ ബസുകാര്‍ക്കെതിരെ പരാതി നല്‍കി. ബസ് ടിക്കറ്റ് അടക്കം പൊലീസ് കൈമാറിയാണ് യുവതി പരാതി നല്‍കിയത്. ഡി.ട്ടി.എസ്.എഫ്4 എന്ന ബസിലെ ജീവനക്കാര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.