ടൊറന്റോ: പുതിയ മെസേജിങ് ആപ്പ് വരുന്നു. ടെപ്പ് ചെയ്യുന്നത് അപ്പപ്പോള്‍ കാണാന്‍ സഹായിക്കുന്നതാണ് ആപ്പ്. ബീം മെസേജര്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
സന്ദേശം അയക്കുന്നയാള്‍ ഓരോ അക്ഷരവും ടൈപ്പ് ചെയ്യുന്നതും, ഡീലിറ്റ് ചെയ്യുന്നതും, തിരുത്തിയെഴുതുന്നതുമെല്ലാം ലഭിക്കുന്നയാള്‍ക്ക് കാണാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. അതായത് മെസേജ് ചെയ്യുന്നയാളുടെ മുഴുവന്‍ ഫീലിങ്‌സും ലഭിയ്ക്കുന്നയാള്‍ക്ക് അറിയാനാവും.
ഗൂഗിള്‍ പ്ലേയിലൂടെ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോപല്‍ഷന്‍ ലാബാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആശയവിനിമയത്തിലേര്‍പ്പെട്ടിരിക്കുന്ന ഇരുവര്‍ക്കും പരസ്പരം എന്താണ് എഴുതുന്നത് എന്ന മനസിലാക്കാന്‍ ഇത് സഹായിക്കും.
“ബീം മെസേജര്‍ എന്നത് ആദ്യ “ട്രൂ റിയല്‍ ടൈം” കമ്മ്യൂണിക്കേഷന്‍ ആപ്പാണ്. ടൈപ്പ് ചെയ്യുന്ന സമയത്ത് തന്നെ ടെക്സ്റ്റ് അയക്കപ്പെടും. എല്ലാ അക്ഷരങ്ങളും, എല്ലാ ഡിലീറ്റ് ചെയ്യപ്പെട്ട അക്ഷരങ്ങളും, ചെറിയൊരു നിര്‍ത്തല്‍ പോലും അതേസമയം മനസിലാക്കാം.” കമ്പനിയുടെ വെബ്‌സൈറ്റ് പോസ്റ്റില്‍ പറയുന്നു.
