കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി (65) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ എട്ടരയോടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിലടക്കം പൊതുദര്‍ശനത്തിന് വെക്കുമെന്നാണ് വിവരം. ശേഷം വടകരയിലേക്ക് കൊണ്ട്‌പോവും. കോഴിക്കോട് വടകര മടപ്പള്ളി സ്വദേശിയാണ് രമേശന്‍ പാലേരി.
കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി അദ്ദേഹം ഊരാളുങ്കലിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നുണ്ട്. 1995 ലായിരുന്നു അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തിയത്. സ്ഥാപനത്തെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത് രമേശന്‍ പാലേരിയായിരുന്നു. പാലേരി കണാരന്റെ മകനും സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്റെ കൊച്ചുമകനുമാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു സൊസൈറ്റിയുടെ നൂറാം വാര്‍ഷികം ആഘോഷമാക്കിയത്.
Content Highlight: A leader for three and a half decades: Uralungal Co-operative Society Chairman Rameshan Paleri passes away.