ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യപ്രവര്‍ത്തകനും എസ്.ഐക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈയിലെ പ്രമുഖ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനാണ് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനത്തിലടക്കം പങ്കെടുത്തിട്ടുണ്ട്.

അതേസമയം നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐക്കാണ് ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഒരു ഹെഡ് കോണ്‍സ്റ്റബിളിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ തരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ആശുത്രിയിലേക്ക് മാറ്റി.

ഹെഡ് കോണ്‍സ്റ്റബിളുമായി അടുത്തിടപഴകിയ 260 ജീവനക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസം 49 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 1372 ആയി. അതില്‍ 82 പേര്‍ കഴിഞ്ഞ ദിവസം രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതുവരെ 365 പേര്‍ക്കാണ് രോഗം ഭേദമായത്.

തമിഴ്‌നാട്ടില്‍ സര്‍ക്കാരിന്റെ അടുത്ത ഉത്തരവ് പുറത്തിറങ്ങും വരെ ഇളവുകളൊന്നും പ്രഖ്യാപിക്കില്ല. ഏപ്രില്‍ 20 വരെയാണ് കര്‍ശന നിയന്ത്രണത്തോടെ കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.