“വെല്‍ക്കം ടു ടെലി ബൈ, ഇന്നു നമ്മള്‍ പരിചയപ്പെടാന്‍ പോകുന്നത്….” എന്നു തുടങ്ങുന്ന പരസ്യം കണ്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. ഉല്പന്നങ്ങളുടെ പേരിലു മാത്രമേ മാറ്റമുണ്ടാവും. പരസ്യത്തിന്റെ സ്റ്റൈല്‍ ഏതാണ്ടെല്ലാം ഒരേ പോലെയാണ്.

സ്‌പെഷ്യല്‍ അല്ലാത്ത ഒരു ഉല്പന്നങ്ങളും ഇവര്‍ പരിചയപ്പെടുത്താറുമില്ല! തെങ്ങിന്റെ മട്ടല്‍ ടെലിബൈ പരിചയപ്പെടുത്തിയാല്‍ എങ്ങനെയുണ്ടാവും. അതെ, ഇന്നു നമ്മള്‍ പരിചയപ്പെടുന്നത് എക്‌സസൈസ് സ്‌പെഷ്യല്‍ മട്ടലാണ്. ഒന്നു കണ്ടുനോക്കൂ….