ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒ.ടി.ടിയിലെത്തുന്നത് ഏഴ് ചിത്രങ്ങള്‍; സെലിബ്രിറ്റികളായി വാഴ 2വും മോഹിനിയാട്ടവും
Malayalam Cinema
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒ.ടി.ടിയിലെത്തുന്നത് ഏഴ് ചിത്രങ്ങള്‍; സെലിബ്രിറ്റികളായി വാഴ 2വും മോഹിനിയാട്ടവും
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 7th May 2026, 9:32 pm

കൊവിഡിന് ശേഷം സിനിമാ മേഖലയില്‍ വന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍. തിയേറ്ററുകളില്ലാത്ത സാഹചര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമായി പ്രത്യക്ഷപ്പെട്ട ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ സിനിമാ വ്യവസായത്തെ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് മാത്രമായി ചിത്രങ്ങള്‍ നിര്‍മിക്കുകയും തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാവുന്നതുമെല്ലാം ഇതിന്റെ ഭാഗമായി വന്ന മാറ്റങ്ങളാണ്.

കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തി കേരളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2വും മികച്ച വിജയം സ്വന്തമാക്കിയ മോഹിനിയാട്ടവുമടക്കം ഏഴോളം ചിത്രങ്ങളാണ് ഇന്ന് (മെയ് 8) അര്‍ധരാത്രി മുതല്‍ വിവിധ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നിന്നും പുറത്തിറങ്ങുന്ന ഈ ചിത്രങ്ങള്‍ വലിയ വിരുന്നാണ് സിനിമാ പ്രേക്ഷകര്‍ക്കായി ഒ.ടി.ടി റിലീസിലൂടെ ഒരുക്കുന്നത്.

സൂപ്പര്‍ ഹിറ്റ്. Photo: Book My Show

പുറത്തിറങ്ങുന്ന ചിത്രങ്ങള്‍

(പേര്- ഭാഷ- ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന ക്രമത്തില്‍)

  1. വാഴ 2- മലയാളം- ജിയോ ഹോട്‌സ്റ്റാര്‍
  2. മോഹിനിയാട്ടം-മലയാളം- നെറ്റ്ഫ്‌ളിക്‌സ്
  3. ഡകോയിറ്റ്- തെലുങ്ക്- പ്രൈം വീഡിയോ
  4. സാത്താന്‍ ദ ഡാര്‍ക്ക്- തമിഴ്- പ്രൈം വീഡിയോ
  5. ഓ ബട്ടര്‍ഫ്‌ളൈ- തമിഴ്- സണ്‍നെക്സ്റ്റ്
  6. ലവ് മോക്ക്‌ടെയില്‍- കന്നട- സീ 5
  7. സൂപ്പര്‍ ഹിറ്റ്- കന്നട- സണ്‍നെക്സ്റ്റ്

ഓ ബട്ടര്‍ഫ്‌ളൈ. Photo: District

മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒ.ടി.ടി റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് വാഴ 2വും മോഹിനിയാട്ടവും. 2024ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ സ്വീകലുകളായ ഇരു ചിത്രങ്ങളും ആദ്യ ഭാഗത്തെക്കാള്‍ മികച്ച അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. 200 കോടി നേടിയ വാഴ 2വിന്റെ തേരോട്ടത്തില്‍ മോഹിനിയാട്ടത്തിന്റെ കളക്ഷനില്‍ ഗണ്യമായ ഇടിവുണ്ടായെങ്കിലും മികച്ച അഭിപ്രായം നേടിയാണ് ചിത്രം ഒ.ടി.ടിയിലേക്കെത്തുന്നത്. 32 കോടിയിലധികം ചിത്രം തിയേറ്ററില്‍ നിന്നും നേടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight:  7 movies which releases on May 8 including Vaazha 2 and Mohiniyattaam

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.