ന്യൂദല്‍ഹി: ദല്‍ഹി ഷൂ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തെതുടര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു.

ദല്‍ഹി ഗനഗരത്തില്‍ നിന്ന് മാറി അകലെയുള്ള സുല്‍ത്താന്‍പുരിയിലാണ് അപകടമുണ്ടായത്. രാവിലെ ആറു മണിയോടെ അഗ്നിശമന സേന എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

ഷൂ ഫാക്ടറിയുടെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഏകദേശം ഇരുപതോളം പേരാണ് ഫാക്ടറിയില്‍ അപ്പോള്‍ ഉണ്ടായിരുന്നത്.


ALSO READ: ബംഗാള്‍ തെരഞ്ഞെടുപ്പ്: നോമിനേഷന്‍ തിയ്യതി നീട്ടി തരണമെന്ന ബി.ജെ.പിയുടെ ആവശ്യം സുപ്രീംകോടതി തള്ളി


തീപിടിത്തത്തിനിടെ രക്ഷപ്പെടാനായി കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടിയവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

കൊല്ലപ്പെട്ടവരെല്ലാം ഫാക്ടറിയിലെ പ്രധാന തൊഴിലാളികളായിരുന്നു. ഫാക്ടറിക്കടുത്ത് ധാരാളം വീടുകള്‍ ഉള്ളത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്.